ബഹ്രൈൻ കോസ് വേ വഴി സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു
ബഹ്രൈൻ കോസ് വേ വഴി സൗദിയിലേക്ക് പുതിയ ആരോഗ്യ മാനദണ്ഡങ്ങളോടെ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അധികൃതർ പ്രഖ്യാപിച്ചു. അവ താഴെ വിവരിക്കുന്നു.
സൗദികൾക്ക് പി സി ആർ ടെസ്റ്റ് റിസൽറ്റ് ആവശ്യമില്ല. വാക്സിനെടുത്ത സൗദികൾക്ക് സൗദിയിലെത്തിയ ശേഷം ക്വാറൻ്റീനോ പരിശോധനയോ ഇല്ല. 18 വയസ്സിനു മുകളിലുള്ള സ്വദേശികൾക്ക് സൗദിയിലെത്തിയ ശേഷം 7 ദിവസം ഹോം ക്വാറൻ്റീനിൽ കഴിയണം. ആറാം ദിവസം പിസിആർ ടെസ്റ്റ് നടത്തണം.
സൗദികളുടെ ഭാര്യ ഭർത്താക്കന്മാർ, അവരുടെ ഗാർഹിക തൊഴിലാളികൾ, ഡിപ്ളോമാറ്റുകളും അവരുടെ കുടുംബങ്ങളും,അവരുടെ ഗാർഹിക തൊഴിലാളികളും – 72 മണിക്കൂറിനുള്ളിലെടുത്ത പി സി ആർ ടെസ്റ്റ് റിസൽറ്റ് സഹിതം പ്രവേശിക്കാം. അവരിൽ വാക്സിനെടുത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനും പരിശോധാനയും ആവശ്യമില്ല. അതേ സമയം അവരിൽ വാക്സിനെടുക്കാത്തവർ 7 ദിവസം ഹോം ക്വാറൻ്റീനിൽ കഴിയണം. അവർ ആറാം ദിവസം പി സി ആർ ടെസ്റ്റ് നടത്തുകയും വേണം.
വാക്സിനെടുത്ത സൗദി ഇഖാമയുള്ളവർക്കും പുതിയ വിസക്കാർക്കും ടൂറിസ,സന്ദർശക വിസക്കാർക്കും മാത്രം 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ ടെസ്റ്റ് റിസൽറ്റുമായി സൗദിയിൽ പ്രവേശിക്കാം.
ട്രക്ക് ഡ്രൈവർമാർക്കും അവരുടെ സഹായികൾക്കും പി സി ആർ ടെസ്റ്റ് ഇല്ലാതെത്തന്നെ സൗദിയിലേക്ക് പ്രവേശിക്കാം. അവർക്ക് ക്വാറൻ്റീൻ ആവശ്യമില്ല.
വാക്സിനെടുക്കാത്ത ആരോഗ്യ പ്രവർത്തകർക്ക്:സർക്കാർ മേഖലയിലുള്ളവരാണെങ്കിൽ താമസസ്ഥലത്ത് ക്വാറൻ്റീനിൽ കഴിയണം. സ്വകാര്യ മേഖലയിലുള്ളവരാണെങ്കിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിൽ കഴിയണം. രണ്ട് വിഭാഗം പേരും ആദ്യ 24 മണിക്കൂറിനുള്ളിലും ആറാം ദിവസവും പി സി ആർ ടെസ്റ്റ് നടത്തണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം. https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa