സൗദി പ്രവാസികൾക്ക് തിരിച്ചടി; ഞായറാഴ്ച മുതൽ സൗദിയിലേക്ക് മടങ്ങാനായി ബഹ്രൈനിലേക്ക് പറക്കാൻ സാധിക്കില്ല
ജിദ്ദ: സൗദിയിലേക്ക് മടങ്ങാനുള്ള ഒരു വാതിൽ കൂടി പ്രവാസികൾക്ക് മുംബിൽ താത്ക്കാലികമായി അടക്കപ്പെടുന്നു
ഈ മാസം 23 – ഞായറാഴ്ച മുതൽ ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയതാണു സൗദി പ്രവാസികൾക്ക് തിരിച്ചടിയായിട്ടുള്ളത്.
മെയ് 23 ഞായറാഴ്ച മുതൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ബഹ്‌റൈൻ പൗരന്മാർ, ജിസിസി പൗരന്മാര്‍, ബഹറിനിൽ റെസിഡൻസി വിസ ഉള്ളവർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ബഹ്രൈനിലേക്ക് പ്രവേശനം അനുവദിക്കുക.
ഇതോടെ ടൂറിസ്റ്റ് വിസയിൽ ബഹ്രൈനിലെത്തി 14 ദിവസം താമസിച്ച് സൗദിയിലേക്ക് കടക്കാനുള്ള അവസരം സൗദി പ്രവാസികൾക്ക് ഇല്ലാതാകും.
ബഹ്രൈനും കൂടി അടഞ്ഞതോടെ സൗദിയിലേക്ക് എത്താനുള്ള പുതിയ മാർഗങ്ങൾ അന്വേഷിക്കുകയാണു ട്രാവൽ ഏജൻസികളിപ്പോൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa