പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ചുള്ള ആശങ്കകളകറ്റി മുഖ്യമന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകുന്നവർക്ക് വാക്സിനേഷൻ നിർബന്ധമാണെങ്കിൽ അത് നൽകാൻ സംവിധാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്കോളർഷിപ്പിൻ്റെ ഭാഗമായി പോകേണ്ടവരുണ്ടെങ്കിൽ അവരെയും പരിഗണിക്കും. വിദേശത്ത് പോകുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നംബർ ചേർക്കേണ്ടതുണ്ടെങ്കിൽ പ്രത്യേകം അപേക്ഷ നൽകിയാൽ പാസ്പോർട്ട് നംബർ കൂടി ചേർത്ത് കൊണ്ട് സർട്ടിഫിക്കറ്റ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിദേശ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിനു പല ഭരണകൂടങ്ങളും കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിത്തുടങ്ങിയ സാഹചര്യത്തിലുയർന്ന ആശങ്കക്കാണു മുഖമന്ത്രി മറുപടി നൽകിയത്.
വാക്സിൻ സ്വീകരിച്ചപ്പോൾ പലരും ആധാർ നംബർ നൽകിയതിനാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നംബറിനു പകരം ആധാർ നംബറായിരിക്കും വരികയെന്നതും അത് വിദേശ രാജ്യങ്ങളിലെത്തുംബോൾ പുലിവാലായേക്കുമെന്നും പലരും ആശങ്കപ്പെട്ടിരുന്നു. ഏതായാലും മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലെ ഉറപ്പ് പ്രവാസികൾക്ക് വലിയ പ്രതീക്ഷയാണു നൽകുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa