Monday, November 25, 2024
BahrainSaudi ArabiaTop Stories

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; നിലവിൽ ഏത് തരം ബഹ്രൈൻ വിസയുള്ള ഇന്ത്യക്കാർക്കും ബഹ്രൈനിലേക്ക് പ്രവേശിക്കാമെന്ന് എയർലൈൻ സർക്കുലർ; നിബന്ധനകൾ അറിയാം

(ന്യൂസ് അപ്ഡേറ്റ്: നിലവിൽ വിസിറ്റിംഗ് വിസകൾ ലഭിച്ചവർക്കും ബഹ്രൈനിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് പുതിയ സർക്കുലറിൽ ഗൾഫ് എയർ അറിയിച്ചു.) വാർത്ത കാണാം. https://arabianmalayali.com/2021/05/22/32206/

കരിപ്പൂർ: അടുത്ത ഞായറാഴ്ച (മെയ് 23) മുതൽ ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങളിൽ നിന്ന് ബഹ്രൈനിലേക്ക് റെസിഡൻസി പെർമിറ്റ് ഉള്ള വിദേശികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു എന്ന ബഹ്രൈൻ അധികൃതരുടെ അറിയിപ്പ് പ്രവാസികളെ നിരാശരാക്കിയിട്ടുണ്ടെങ്കിലും നിലവിൽ സാധുതയുള്ള ഏത് തരം വിസയുള്ള ഇന്ത്യക്കാർക്കും ഞായറാഴ്ചക്ക് ശേഷവും ബഹ്രൈനിലേക് പ്രവേശിക്കാമെന്ന് ഗൾഫ് എയർ സർക്കുലർ. സർക്കുലറിലെ പ്രധാനപ്പെട്ട നിബന്ധനകൾ ഇവയാണ്.

ബഹ്‌റൈൻ പൗരന്മാർക്കും ബഹ്രൈനിൽ നിന്നുള്ള ഏത് തരം വിസകൾ കൈവശമുള്ള ഇന്ത്യക്കാർക്കും ബഹ്രൈനിലേക്ക് പ്രവേശനം അനുവദിക്കും.

ബോഡിംഗിനു മുംബ് സാധുതയുള്ള ഇ-വിസ അനുവദിക്കപ്പെട്ടവർക്ക് പ്രവേശനം അനുവദിക്കും. എയർലൈൻ ക്രൂ, മിലിറ്ററി ജീവനക്കാർ എന്നിവർക്കും പ്രവേശനം അനുവദിക്കും.

ആറു വയസ്സിനു മുകളിലുള്ളവർ വിമാന പുറപ്പെടും മുംബ് 48 മണിക്കൂറിനുള്ളിലെടുത്ത മെഷീൻ റീഡബിൾ ക്യു ആർ കോഡ് ഉള്ള പി സി ആർ ടെസ്റ്റ് നെഗറ്റീവ് റിസൽറ്റ് കയ്യിൽ കരുതണം.

ബഹ്രൈനിലെത്തിയ ഉടൻ 36 ബഹ്രൈൻ ദീനാർ ചിലവ് വരുന്ന പി സി ആർ ടെസ്റ്റിനു വിധേയരാകണം. അഞ്ച് ദിവസം കഴിഞ്ഞാൽ മറ്റൊരു പി സി ആർ ടെസ്റ്റിനും പത്ത് ദിവസം കഴിഞ്ഞാൽ മൂന്നാമത് പി സി ആർ ടെസ്റ്റിനും വിധേയരാകണം.

23 ആം തീയതി മുതൽ ബഹ്രൈനിലെത്തുന്ന യാത്രക്കാർ 10 ദിവസത്തെ ക്വാറൻ്റീനിൽ പോകണം. അത് ഗവണ്മെൻ്റ് നിശ്ചയപ്പെടുത്തിയ ഹോട്ടലിലോ സ്വന്തം താമസ സ്ഥലത്തോ ആകാം.

യാത്രക്കാരൻ്റെ ക്വാറൻ്റീനിൽ കഴിയാനുള്ള സ്വന്തം താമസ സ്ഥലത്തിൻ്റെയോ വാടകക്ക് താമസിക്കുന്ന റൂമിൻ്റെയോ ബഹ്രൈൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച ഹോട്ടലിൻ്റെയോ വിവരങ്ങൾ ബഹ്രൈനിലേക്കുള്ള ബോഡിംഗിനു മുംബ് സമർപ്പിച്ചിരിക്കണം, എന്നിവയാണു ഗൾഫ് എയറിൻ്റെ സർക്കുലറിലെ നിർദ്ദേശങ്ങൾ.

ബഹ്രൈനിലേക്ക് ടൂറിസ്റ്റ് വിസയിൽ പോകുന്ന ഇന്ത്യക്കാർക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച ഹോട്ടൽ ക്വാറൻ്റീൻ തന്നെ തെരഞ്ഞെടുക്കേണ്ടി വരുമെന്നാണു സൂചന. അത് സ്വാഭാവികമായും പ്രവാസികളുടെ യാത്രാ ചിലവ് വീണ്ടും വർദ്ധിപ്പിക്കാൻ കാരണമാകുകയും ചെയ്യും.

ഏതായാലും നിലവിൽ ബഹ്രൈൻ ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്തവർക്ക് ഗൾഫ് എയറിൻ്റെ സർക്കുലർ വലിയ ആശ്വാസം തന്നെയായിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്