സൗദി പ്രവാസികളെ നിരാശരാക്കി മലക്കം മറിഞ്ഞ് ഗൾഫ് എയർ; നിലവിൽ വിസിറ്റിംഗ് വിസ ലഭിച്ചവർക്കും ഞായറാഴ്ച മുതൽ ബഹ്രൈനിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പുതിയ സർക്കുലർ
കരിപ്പൂർ: നിലവിൽ ഏത് തരം ബഹ്‌റൈൻ വിസയുള്ളവർക്കും ഞായറാഴ്ച (മെയ് 23) മുതൽ ബഹ്രൈനിലേക്ക് പ്രവേശനമുണ്ടായിരിക്കുമെന്ന കഴിഞ്ഞ ദിവസത്തെ സർക്കുലർ ഗൾഫ് എയർ ഇന്ന് തിരുത്തി.
നേരത്തെ ഇഷ്യു ചെയ്ത വിസിറ്റിംഗ് വിസകളുള്ളവർക്കും ഞായറാഴ്ച മുതൽ ബഹ്രൈനിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും ബഹ്‌റൈൻ റെസിഡൻസി പെർമിറ്റ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നുമാണ് ഇന്നത്തെ സർക്കുലറിൽ അറിയിച്ചിട്ടുള്ളത്.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരിൽ റെസിഡൻസി പെർമിറ്റ് ഇല്ലത്തവർക്ക് ഞായറാഴ്ച മുതൽ ബഹ്രൈനിലേക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന അധികൃതരുടെ അറിയിപ്പിനു ശേഷമായിരുന്നു നിലവിൽ വിസ ഇഷ്യു ചെയ്തവർക്ക് പ്രവേശന വിലക്കുണ്ടാകില്ലെന്ന ഗൾഫ് എയർ സർക്കുലർ ഇന്നലെ ഇറങ്ങിയത്. അത് നിലവിൽ ബഹ്രൈൻ വിസിറ്റിംഗ് വിസ കയ്യിലുള്ള സൗദി പ്രവാസികൾക്ക് ഏറെ ആശ്വാസം പകർന്നിരുന്നു.
നിലവിൽ വിസിറ്റിംഗ് വിസ ഇഷ്യു ചെയ്ത ഇന്ത്യക്കാർക്ക് തുടർന്നും പ്രവേശനം ഉണ്ടാകുമെന്ന കഴിഞ്ഞ ദിവസത്തെ സർക്കുലർ കണ്ട് നിരവധി സൗദി പ്രവാസികൾ ടിക്കറ്റ് ബുക്കിംഗിനായി ബന്ധപ്പെട്ടിരുന്നതായി കുന്നുംപുറം ജൗഫ് ട്രാവൽസ് എം ഡി മുഹമ്മദ് സ്വാലിഹ് ഞങ്ങളോട് പറഞ്ഞു.
എന്നാൽ ഇന്നത്തെ ഗൾഫ് എയർ സർക്കുലറിലെ നിലവിൽ വിസിറ്റിംഗ് വിസ ഇഷ്യു ചെയ്തവർക്കും പ്രവേശനം അനുവദിക്കില്ലെന്ന അറിയിപ്പ് സൗദി പ്രവാസികൾക്ക് വലിയ നിരാശയാണു നൽകുന്നത്.
നാളെ (ഞായറാഴ്ച) മുതൽ ബഹ്രൈനിലേക്ക് വിസിറ്റിംഗ് വിസക്കാർക്ക് പോകാൻ സാധിക്കില്ലെന്ന സ്ഥിതി വന്നതോടെ ഇനി മറ്റു രാജ്യങ്ങളിൽ കൂടിയുള്ള പ്രവേശന വഴികൾ തേടുകയാണ് സൗദി പ്രവാസികളിപ്പോൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa