ബഹ്രൈനിൽ നിസ്സഹായരായി നൂറു കണക്കിനു സൗദി പ്രവാസികൾ ; അടിയന്തിര ഇടപെടലുകൾ വേണമെന്ന് ആവശ്യം
സൗദിയിലേക്ക് പ്രവേശിക്കാൻ വാക്സിനെടുക്കാത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമായതോടെ കോസ് വേ വഴി സൗദിയിലേക്ക് കടക്കാൻ സാധിക്കാതെ ബഹറിനിൽ കുടുങ്ങി നിൽക്കുന്നത് നുറ് കണക്കിന് സൗദി പ്രവാസികൾ.
ലക്ഷം രൂപക്ക് മുകളിൽ ട്രാവൽ ഏജൻസികൾക്ക് കൊടുത്ത് ബഹറിനിൽ എത്തിയവരാണു ഭൂരിഭാഗം പ്രവാസികളും.
14 ദിവസം ബഹറിനിൽ കഴിഞ്ഞ ശേഷം ദമാം കോസ് വേ വഴി സൗദിയിലേക്ക് കടക്കുന്നത് വരെയുള്ള മുഴുവൻ ചിലവുകളും ട്രാവൽ ഏജന്റുമാർക്ക് അഡ്വൻസായി നൽകിയതിനാൽ പലരുടെയും കൈയിൽ ഇപ്പോൾ പണം ഇല്ലാത്ത അവസ്ഥയാണുള്ളത്.
ഭൂരിപക്ഷം പ്രവാസികളും സാധാരണക്കാരാണെന്നും അവർക്ക് ഇനി ബഹറിനിൽ നിന്ന് സൗദിയിലേക്ക് പോകാൻ വിമാന ടിക്കറ്റും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ചിലവും താങ്ങാൻ സാധിക്കാത്ത സാംബത്തിക സ്ഥിതിയുള്ളവരാണെന്നും ഇത്തരത്തിൽ ബഹറിനിൽ പ്രയാസം അനുഭവിക്കുന്ന പല പ്രവാസികളും അറേബ്യൻ മലയാളിയോട് പറഞ്ഞു.
നാട്ടിൽ നിന്നും പുറപ്പെടുന്ന സമയത്ത് സൗദിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ വ്യവസ്ഥകൾ പ്രഖ്യാപിക്കാതിരുന്നതിനാലാണു ഈ ഒരു അവസ്ഥ ഉണ്ടാകാൻ കാരണം.
ഈ സാഹചര്യത്തിൽ നിലവിൽ കുടുങ്ങിയവരെ കോസ് വേ വഴിയോ മറ്റു ചാർട്ടേഡ് ഫ്ലൈറ്റുകൾ വഴിയോ സൗദിയിലെത്തിച്ച് അധികം ചിലവില്ലാത്ത ക്വാറന്റീൻ സൗകര്യങ്ങൾ ഒരുക്കുന്നതിനു ഇന്ത്യൻ ഭരണകർത്താക്കൾ അടിയന്തിരമായി ഇടപെടണമെന്നാണു പല പ്രവാസികളും ആവശ്യപ്ലെടുന്നത്.
അതേ സമയം കോസ് വേ വഴി യാത്ര മുടങ്ങിയതിനാൽ പല പ്രവാസികളും പലരിൽ നിന്നും പണം കടം വാങ്ങിയും മറ്റും വിമാന മാർഗം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ പാക്കേജുമെടുത്ത് സൗദിയിലേക്ക് പ്രവേശിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa