സൗദിയിൽ 12.7 മില്യൺ ഡോസ് വാക്സിൻ നൽകി; 1142 പുതിയ രോഗികൾ
റിയാദ്: പുതുതായി 1142 പേർക്ക് കൂടി സൗദിയിൽ കൊറോണ സ്ഥിരീകരിച്ചു. 8815 പേരാണു നിലവിൽ ചികിത്സയിൽ ഉള്ളത്. അതിൽ 1329 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 7237 ആയി ഉയർന്നിട്ടുണ്ട്.
അതേ സമയം രാജ്യത്ത് ഇത് വരെ 1,27,65,867 കൊറോണ വാക്സിൻ ഡോസുകൾ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രണ്ടേക്കാൽ ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ സ്വദേശികൾക്കും വിദേശികൾക്കുമായി നൽകാൻ സാധിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa