Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് പ്രവേശിക്കുന്ന സമയം 3000 റിയാലിനു മുകളിലുള്ള വസ്തുക്കൾക്ക് ടാക്സ് ചുമത്തുന്നത് ഓരോരുത്തർക്കും പ്രത്യേകമായിട്ടായിരിക്കുമെന്ന് അധികൃതർ

ജിദ്ദ: സൗദിയിലേക്ക് പ്രവേശിക്കുന്ന സമയം കൈവശമുള്ള 3000 റിയാലിലധികമുള്ള സാധനങ്ങൾക്ക് ടാക്സ് ഈടാക്കുന്നത് ഓരോ വ്യക്തികൾക്കും എന്ന കണക്കിലായിരിക്കും.

ഒരു കുടുംബം ഒന്നിച്ച് വരികയാണെങ്കിൽ മൊത്തം ലഗേജ് ആയിരിക്കില്ല ടാക്സിനായി പരിഗണിക്കുക. മറിച്ച് ഓരോ കുടുംബാംഗത്തിൻ്റെയും ലഗേജ് വെവ്വേറെയായി പരിഗണിച്ചായിരിക്കും ടാക്സ് ചുമത്തുകയെന്ന് സകാത്ത് ആൻ്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

സൗദിയിലേക്ക് വരുന്ന യാത്രക്കാർ അവരുടെ കയ്യിലുള്ള 3000 റിയാലിനു മുകളിൾ വിലയുള്ള പർച്ചേസിനും വിദേശ കറൻസിക്കും ടാക്സ് നൽകേണ്ടി വരുമെന്ന് നേരത്തെ അധികൃതർ ഓർമ്മപ്പെടുത്തിയിരുന്നു.

അതോടൊപ്പം സൗദിയിൽ നിന്ന് പുറത്ത് പോകുന്നവരും വരുന്നവരും 60,000 റിയാലും അതിനു മുകളിലുമുള്ള വസ്തുക്കളുടെ സാത്യവാങ്മൂലം നൽകുകയും വേണമെന്നും അധികൃതർ അറിയിച്ചിരുന്നു.

ജിസിസി രാജ്യങ്ങളിൽ നടപ്പാക്കുന്ന പൊതു കസ്റ്റംസ് വ്യവസ്ഥയുടെ ഭാഗമായാണു 3000 റിയാലിനു മുകളിലുള്ള സാധനങ്ങൾക്ക് നികുതി ഈടാക്കാനുള്ള തീരുമാനം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്