ഒരേ കമ്പനിയുടേതാണെങ്കിലും നാട്ടിലെ വാക്സിൻ്റെ പേര് സൗദിയിൽ സ്വീകാര്യമാകുമോ എന്ന കാര്യത്തിൽ ആശങ്ക ബാക്കി; അടിയന്തിര ഇടപെടലുകൾ ആവശ്യം
ജിദ്ദ: നാട്ടിലുള്ളവർ സൗദിയിലേക്ക് വരുന്നതിനു മുംബ് രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും കോവിഷീൾഡ് വാക്സിൻ സൗദിയിൽ ആസ്ട്രാസെനിക്ക എന്ന പേരിലാണ് അറിയപ്പെടുന്നതെന്നതിനാൽ സൗദിയിൽ അത് സ്വീകാര്യമാകുമോ എന്ന കാര്യത്തിൽ ആശങ്ക നില നിൽക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ഇന്ത്യൻ, കേരള സർക്കാരുകളുടെ അടിയന്തിര ഇടപെടലുകൾ ആവശ്യമുണ്ടെന്നും ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ കബീർ കൊണ്ടോട്ടി അറേബ്യൻ മലയാളിയോട് പറഞ്ഞു.
നാട്ടിൽ വാക്സിൻ സ്വീകരിച്ചാൽ സർട്ടിഫിക്കറ്റിൽ വാക്സിൻറെ പേര് കോവിഷീൽഡ് എന്ന് മാത്രമാണ് രേഖപ്പെടുത്തുന്നത്. എന്നാൽ സൗദിയിൽ ആസ്ട്രാസെനിക്ക എന്ന പേരാണു മുഖീം പോർട്ടലിലും മറ്റു രേഖകളിലും അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ സർട്ടിഫിക്കറ്റിൽ കോവിഷീൽഡിൻ്റെ കൂടെ ഓക്സ്ഫോർഡ് ആസ്ട്രാസെനിക്ക എന്ന് കൂടി രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം കേന്ദ്ര സർക്കാർ സ്വീകരിച്ചാൽ അത് പ്രവാസികളുടെ ആശങ്കകളെ ഇല്ലാതാക്കും.
അല്ലെങ്കിൽ കോവിഷീൽഡ് സർട്ടിഫിക്കറ്റ് തന്നെ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മതിയാകുമെന്ന ഉറപ്പ് സൗദി ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് സർക്കാർ നേടിയെടുക്കേണ്ടതുണ്ട്. ഇതിനു കേരള സർക്കാരും പ്രവാസികാര്യ വകുപ്പും കേന്ദ്രത്തിൽ പ്രത്യേകം സമ്മർദ്ദം ചെലുത്തണം. വാക്സിനേഷന് അപേക്ഷിക്കുന്ന നാട്ടിലുള്ള പ്രവാസികൾ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ താഴെ വിവരിക്കുന്നു.
വാക്സിനേഷനു അപേക്ഷിക്കുന്ന സമയം പാസ്പോർട്ട് നമ്പർ ഉപയോഗിച്ച് അപേക്ഷ നൽകുക. ആധാർ നമ്പറിനെക്കാൾ സൗദിയിലേക്ക് പ്രവേശിക്കുന്ന സമയം പാസ്പോർട്ട് നമ്പറായിരിക്കും ആവശ്യമായി വരിക.
പാസ്പോർട്ടിലുള്ളത് പോലെത്തന്നെ വാക്സിനേഷന് അപേക്ഷിക്കുന്ന സമയം പേരു നൽകാൻ മറക്കാതിരിക്കുക.
വാക്സിൻ ഫൈനൽ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞായിരിക്കണം സൗദിയിലേക്ക് പുറപ്പെടേണ്ടത്.
സൗദിയിലേക്ക് പുറപ്പെടുന്നതിൻ്റെ മുംബ് 72 മണിക്കൂറിനുള്ളിലായി https://muqeem.sa/#/vaccine-registration/home എന്ന പോർട്ടലിൽ വാക്സിനേഷൻ വിവരങ്ങൾ രേഖപ്പെടുത്തുക.
വാക്സിനെടുത്ത സർട്ടിഫിക്കറ്റിൻ്റെയും പിസിആർ ടെസ്റ്റ് റിസൽറ്റിൻ്റെയും പ്രിൻ്റൗട്ടുകൾ കയ്യിൽ കരുതുക. എന്നിവയാണു സൗദി പ്രവാസികൾ യാത്ര പുറപ്പെടും മുംബ് ശ്രദ്ധിക്കേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa