ബഹറൈനിൽ കുടുങ്ങിയ പ്രവാസികൾക്ക് സൗദിയിലേക്ക് മടങ്ങാൻ ക്വാറന്റീൻ പാക്കേജുകളുമായി ട്രാവൽ ഏജൻസികൾ
കരിപ്പൂർ: കൊറോണ വാക്സിൻ സ്വീകരിക്കാത്തതിനാൽ സൗദിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമായ നിലവിൽ ബഹറിനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് നാട്ടിലുള്ള വിവിധ ട്രാവൽ ഏജൻസികളുടെ ക്വാറന്റീൻ പക്കേജുകൾ ആശ്വാസമാകുന്നു.
വിമാന ടിക്കറ്റും കോവിഡ് ടെസ്റ്റുകളും സൗദി അംഗീകൃത സ്റ്റാർ ഹോട്ടൽ ക്വാറന്റീനും ട്രാൻസ്പോർട്ടേഷനും അടക്കമുള്ള ഫുൾ പാക്കേജുകളാണു ട്രാവൽ ഏജൻസികൾ നൽകുന്നത്.
ബഹ്രൈൻ-റിയാദ് ത്രീ സ്റ്റാർ ഹോട്ടൽ ഫുൾ ക്വാറന്റീൻ പാക്കേജിനു 82,000 ഇന്ത്യൻ രൂപയാണു ഒരു വ്യക്തിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ചിലവ് വരുന്നതെന്ന് കോട്ടക്കൽ ഖൈർ ട്രാവൽസ് എം ഡി ബഷീർ ‘അറേബ്യൻ മലയാളി’യെ അറിയിച്ചു.
സ്വാഭാവികമായും ബഹറിനിൽ കുടുങ്ങിയ പ്രവാസികളിൽ നാട്ടിൽ പണം നൽകാൻ സാധിക്കുന്നവർക്ക് ഇത്തരം ട്രാവൽ ഏജൻസികളുടെ അവസരോചിത ഇടപെടലുകൾ ഈയവസരത്തിൽ ആശ്വാസം തന്നെയാണ്.
അതേ സമയം നട്ടിൽ നിന്നും നിലവിൽ കടം വാങ്ങിയും മറ്റും മടങ്ങുന്ന സാധാരണക്കാരായ നിരവധി പ്രവാസികൾക്ക് കോസ് വേ വഴിയോ സ്പെഷ്യൽ ചാർട്ടേഡ് ഫ്ലൈറ്റുകൾ വഴിയോ സൗദിയിലേക്ക് കടക്കാനുള്ള മാർഗങ്ങൾ കാണുകയാണ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ചെയ്യേണ്ടത്. പ്രശ്ന പരിഹാരത്തിനു ശ്രമിക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇത് വരെ അപ്ഡേഷൻ ഒന്നും വന്നിട്ടില്ല എന്നത് നിരാശാജനകമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa