Sunday, November 17, 2024
Saudi ArabiaTop Stories

ആദ്യ ഡോസ് വാക്സിനും രണ്ടാമത് ഡോസും വ്യത്യസ്ത കമ്പനികളുടേത് സ്വീകരിക്കുന്നത് സംബന്ധിച്ച് സൗദിയിൽ പഠനം നടക്കുന്നു; ആക്റ്റീവ് കേസുകൾ വീണ്ടും 9000 കവിഞ്ഞു

റിയാദ്: വ്യത്യസ്ത കമ്പനികളുടെ വാക്സിനുകൾ സ്വീകരിക്കാമോ എന്ന കാര്യത്തിൽ രാജ്യത്ത് പഠനം നടന്ന് വരികയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വകുപ്പ് അറിയിച്ചു.

ഫൈസർ വാക്സിൻ സ്വീകരിച്ച ഒരാൾക്ക് രണ്ടാമത്തെ ഡോസ് ആസ്ട്രാസെനിക്ക സ്വീകരിക്കുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നുമില്ലെന്ന് അന്താരാഷ്ട്ര പഠനങ്ങൾ പുറത്ത് വരുന്ന സാഹചര്യത്തിലാണു ഇത് സംബന്ധിച്ച് മന്ത്രാലയത്തിൻ്റെ വിശദീകരണം.

18 വയസ്സിനു മുകളിലുള്ള രാജ്യത്തെ 70 ശതമാനം ജനങ്ങൾക്കും അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ ഒരു ഡോസ് വാക്സിനെങ്കിലും നൽകാനാണു ആരോഗ്യ മന്ത്രാലയം ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല അസീരി പറഞ്ഞു.

അതേ സമയം സൗദിയിൽ പുതുതായി 1157 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 987 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. നിലവിൽ 9130 ആക്റ്റീവ് കേസുകളാണുള്ളത്. 15 മരണം കൂടി റിപ്പോർട്ട് ചെയ്തു. 1334 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്