Saturday, November 16, 2024
Saudi ArabiaTop Stories

സൗദിയിൽ സംഭാവനകൾ സ്വീകരിക്കുന്നതിനായി മലയാളികളടക്കമുള്ളവരെ സമീപിച്ചവർ പിടിയിൽ

റിയാദ്: അനധികൃതമായ രീതിയിൽ സംഭാവനകൾ പിരിച്ചെടുത്ത സാദേശികൾ സൗദിയിൽ പിടിയിലായി.

ഒൻപത് പേരാണ് പിടിയിലായത്. ഇവർക്കെതിരെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി പബ്ലിക് പ്രൊസിക്യൂഷനു കൈമാറും.

വിദേശ രാജ്യങ്ങളിൽ കുടി വെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ കിണർ കുഴിച്ച് നൽകാൻ എന്ന് പറഞ്ഞാണ് ഇവർ സംഭാവനകൾ പിരിച്ചിരുന്നത്.

സംഭാവനകൾ പിരിച്ചെടുക്കാൻ ഇവർ മലയാളികളെയടക്കം സമീപിച്ചിട്ടുണ്ടെന്ന് അനുഭവസ്ഥർ അറേബ്യൻ മലയാളിയോട് പറഞ്ഞു.

തങ്ങളുടെ സ്ഥാപനത്തിന്റെ കൊമേഴ്സ്യൽ രെജിസ്റ്റ്രേഷൻ നംബർ റിലീഫ് പ്രവർത്തനങ്ങൾക്കായുള്ള വാണിജ്യ മന്ത്രാലയത്തിൽ നിന്നുള്ള രെജിസ്റ്റ്രേഷനാണെന്നും നിയമപ്രകാരമാണു മുന്നോട്ട് പോകുന്നതെന്നും ആളുകളെ വിശ്വസിപ്പിച്ചായിരുന്നു ഇവർ പിരിവ് നടത്തിയിരുന്നത്. സ്വന്തമായി വെബ്സൈറ്റും ഇവർക്കുണ്ട്.

കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ റിലീഫ് ആൻഡ് എയ്ഡ് സെന്റർ ആണ് വിദേശ രാജ്യങ്ങളിൽ റിലീഫ് പ്രവർത്തനങ്ങൾ നടത്താനുള്ള സൗദിയിലെ ഏക സ്ഥാപനം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്