കഅബയുടെയും മദീന പള്ളിയുടെയും ആദ്യ ചിത്രമെടുത്തത് 140 വർഷങ്ങൾക്ക് മുമ്പ്
വിശുദ്ധ ക അബയുടെയും മദീനയിലെ നബി (സ്വ) യുടെ പള്ളിയുടെയും ആദ്യ ചിത്രങ്ങൾ കാമറയിൽ പകർത്തിയത് 140 വർഷങ്ങൾക്ക് മുംബായിരുന്നുവെന്ന് രേഖകൾ.
റിയാദിലെ കിംഗ് അബ്ദുൽ അസീസ് ലൈബ്രറിയിലെ അപൂർ വ ചിത്രങ്ങളുടെ ശേഖരങ്ങളിലെ രേഖകൾ പ്രകാരം വിശുദ്ധ ഭൂമികളിലെത്തിയ മുഹമ്മദ് സാദിഖ് പാഷ എന്ന ഈജിപ്ഷ്യൻ സൈനികനാണു 1880 ൽ വിശുദ്ധ മക്കയുടെയും മദീനയുടെയും ചിത്രങ്ങൾ ആദ്യമായി ക്യാമറ കൊണ്ട് പകർത്തിയത്.
1860 നും 1880 നുമിടക്ക് മക്കയിലും മദീനയിലും മൂന്ന് തവണ സന്ദർ ശനം നടത്തിയ മുഹമ്മദ് സാദിഖ് തന്റെ സഞ്ചാര കഥകൾ നാലു പുസ്തകങ്ങളിലാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.60 പേജുകളുള്ള “മിശ് അലുൽ മഹ്മൽ “എന്ന ഗ്രന്ഥമാണു ഇവയിൽ പ്രധാനപ്പെട്ടത്.
പാരീസിൽ വെച്ചാണു ഫോട്ടോഗ്രാഫിയിൽ മുഹമ്മദ് സാദിഖ് പ്രാവീണ്യം നേടിയത്.
മക്കയുടെയും മദീനയുടെയും അതിപുരാതന ചിത്രങ്ങൾ പകർത്തി ലോകത്തിനു സമർപ്പിച്ച അദ്ദേഹം 1902 ൽ തന്റെ 70 ആം വയസ്സിലാണു അന്തരിച്ചത്.
✍️(ജിഹാദുദ്ദീൻ അരീക്കാടൻ).
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa