യാത്ര മുടങ്ങിയ പ്രവാസികളുടെ ടിക്കറ്റ് തുകകൾ എയർ അറേബ്യ മടക്കി നൽകണമെന്നാവശ്യപ്പെട്ട് ടാസ്ക് നിവേദനം നൽകി
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികൾ മൂലം യാത്ര മുടങ്ങിയ പ്രവാസികളുടെ വിമാന ടിക്കറ്റ് തുകകൾ മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ടാസ്ക് കൂട്ടായ്മ എയർ അറേബ്യക്ക് നിവേദനം നൽകി.
എമിറേറ്റ്സ്, ഫ്ലൈ ദുബായ്, ഗൾഫ് എയർ, എയർ ഇന്ത്യ തുടങ്ങി വിവിധ വിമാനക്കംബനികൾ യാത്ര മുടങ്ങിയവരുടെ ടിക്കറ്റ് തുകകൾ മടക്കി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും എയർ അറേബ്യ പണം തിരികെ നൽകുന്നതിനുള്ള തീരുമാനം ഇത് വരെ കൈക്കൊള്ളാതിരിക്കുന്ന സാഹചര്യത്തിലാണു ടാസ്ക് നിവേദനം നൽകിയത്.
കോവിഡ് പ്രതിസന്ധിയോടനുബന്ധിച്ച് നിരവധി എയർ അറേബ്യ വിമാനങ്ങൾ അവസാന നിമിഷങ്ങളിൽ സർവീസ് റദ്ദാക്കിയത് നിരവധി പ്രവാസികൾക്കും അവർ സമീപിക്കുന്ന ട്രാവൽ ഏജന്റുമാർക്കും വലിയ നഷ്ടമാണ് വരുത്തി വെച്ചത്.
ട്രാവൽ&ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അതിജീവനത്തിനു വേണ്ടി പ്രവർത്തിക്കുന്ന കൂട്ടായ്മയാണു ടാസ്ക്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa