പ്രവാസികൾക്ക് ഇരട്ടി ആശ്വാസം; സെക്കൻഡ് ഡോസ് വാക്സിൻ ഇടവേള കുറച്ചു; വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കാനുള്ള ഓപ്ഷൻ നിലവിൽ വന്നു; വിശദ വിവരങ്ങൾ അറിയാം
കരിപ്പൂർ: വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നേരത്തെ ആധാർ നംബർ ചേർത്തവർക്ക് പാസ്പോർട്ട് നംബർ ചേർക്കുന്നതിനുള്ള ഓപ്ഷൻ നിലവിൽ വന്നു .
ഇതിനായി https://covid19.kerala.gov.in/vaccine/ എന്നാ ലിങ്കിൽ പോയി മൂന്നാമത്തെ ഓപ്ഷൻ ആയ VACCINE CERTIFICATE (FOR GOING ABROAD) എന്നതിൽ ക്ലിക്ക് ചെയ്യുക.
ശേഷം മൊബൈൽ നംബറും കോവിൻ നമ്പറും നൽകി ശേഷം പാസ്പോർട്ട് കോപിയും വിസ കോപിയും അപ്‌ലോഡ് ചെയ്യുകയാണ് ചെയ്യേണ്ടത്. ഈ വിവരം അതാതു ജില്ലാ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർ പരിശോധിക്കുകയും പാസ്പോർട്ട് നംബർ ചേർത്ത സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുകയും ചെയ്യും. പുതിയ സർട്ടിഫിക്കറ്റും നെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
നേരത്തെ ആധാർ നമ്പർ നൽകി വാക്സിനേഷനു രെജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് വിദേശ യാത്രകളിൽ പ്രയാസം നേരിടാതിരിക്കാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ ആധാർ നംബറിനു പകരം പാസ്പോർട്ട് നംബർ ചേർക്കണമെന്ന ആവശ്യമാണു ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുള്ളത്.
ഇനി മുതൽ വാക്സിനേഷനു രെജിസ്റ്റർ ചെയ്യുന്ന പ്രവാസികൾ പാസ്പോർട്ട് നംബർ ഉപയോഗിച്ച് രെജിസ്റ്റർ ചെയ്യാൻ പ്രത്യേകം ഓർക്കേണ്ടതുണ്ട്.
അതോടൊപ്പം പ്രവാസികൾക്ക് രണ്ടാം ഡോസ് വാക്സിനേഷന്റെ ഇടവേളയും കുറച്ചത് വലിയ ആശ്വാസമായി.
പ്രവാസികൾക്ക് നാലാഴ്ച മുതൽ ആറാഴ്ച വരെയുള്ള കാലയളവിൽ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാമെന്നാണു സർക്കാർ ഉത്തരവിട്ടത്.
പല വിദേശ രാജ്യങ്ങളും വാക്സിനേഷൻ നിർബന്ധമാക്കിയതോടെ സർക്കാരിന്റെ പുതിയ ഉത്തരവ് പ്രവാസി സമൂഹത്തിനു ഏറെ ആശ്വാസമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa