രാജകുമാരനടക്കം ജയിലിലേക്ക്; സൗദിയിൽ വൻ അഴിമതി വേട്ട
റിയാദ്: അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സൗദിയിൽ വിവിധ വകുപ്പുകളിൽ വൻ അഴിമതി വേട്ട.
ഒരു സൗദി രാജകുടുംബാംഗവും മറ്റു പ്രമുഖ ഒഫീഷ്യലുകളും സ്വദേശികളും വിദേശികളുമെല്ലാം അഴിമതി വേട്ടയിൽ വലയിലായവരിൽ പെടുന്നു.
സൗദി നഗര ഗ്രാമകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്നു പിടിയിലായ രാജകുമാരൻ.
കൂടാതെ സൗദി ആഭ്യന്തര മന്ത്രാലയത്തിലും മിലിട്ടറി സ്കൂളിലും ജയിൽ വകുപ്പിലും ആരോഗ്യ മേഖലയിലും സുരക്ഷാ വിഭാഗത്തിലുമെല്ലാം ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമെല്ലാം പിടിയിലായിട്ടുണ്ട്.
പദവി ദുരുപയോഗം ചെയ്യുകയും പണം സ്വീകരിക്കുകയും ക്വറന്റീൻ ഏർപ്പെടുത്തിയ ഹോട്ടലുകളുമായി അവിശുദ്ധ കൂട്ടുകെട്ട് നടത്തുകയും അടക്കം നിരവധി കുറ്റകൃത്യങ്ങൾ ആണ് പ്രതികൾക്കെതിരെ തെളിയിക്കപ്പെട്ടിട്ടുള്ളത്.
പ്രതികൾക്ക് കുറ്റകൃത്യങ്ങൾക്കനുസരിച്ച് വിവിധ കാലയളവിൽ ജയിൽ ശിക്ഷയും പിഴയും വിധിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa