യു എ ഇയിൽ നിന്ന് സൗദിയിലേക്കുള്ള പ്രവേശന വിലക്ക് നീക്കി; സൗദി പ്രവാസികൾക്ക് ഗുണമാകുമെന്ന് പ്രതീക്ഷ
ജിദ്ദ: നേരത്തെ സൗദി ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്ന 20 രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് യു എ ഇ അടക്കം 11 രാജ്യങ്ങളെ ഒഴിവാക്കി.
യു എ ഇക്ക് പുറമേ ജർമനി, അമേരിക്ക, അയർലന്റ്,ഇറ്റലി, പോർച്ചുഗൽ, ബ്രിട്ടൻ, സ്വീഡൻ,സ്വിറ്റ്സർലന്റ്, ഫ്രാൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ഇനി സൗദിയിലേക്ക് പ്രവേശിക്കാം.
30-05-2021 ഞായറാഴ്ച പുലർച്ചെ 1 മണി മുതലാണ് മേൽ പരാമർശിക്കപ്പെട്ട 11 രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുക.
അതേ സമയം ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരിൽ ബാധകമായവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമാകും.
യു എ ഇ യിൽ നിന്നും സൗദിയിലേക്ക് സർവീസ് പുനരാരംഭിക്കുന്നത് ഇന്ത്യൻ പ്രവാസികൾക്ക് ഗുണകരമാകാൻ സാധ്യതയുണ്ട്.
നിലവിൽ യു എ ഇയിലേക്ക് ഇന്ത്യയിൽ നിന്നും സർവീസ് ഇല്ലെങ്കിലും അടുത്ത മാസം പകുതിയോടെ സർവീസ് പുനരാരംഭിക്കുകയും യു എ ഇ വഴി സൗദിയിലേക്ക് പോകാൻ സാധിക്കുകയും ചെയ്താൽ യാത്രാ ചെലവ് ഗണ്യമായി കുറക്കാൻ കഴിഞ്ഞേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa