Saturday, November 16, 2024
SharjahTop Stories

ഒരു ഭരണാധികാരി തന്റെ ജനതയെ സംരക്ഷിക്കുന്നത് ഇങ്ങനെയൊക്കെയാണ്; ഷാര്‍ജയില്‍ സ്വദേശികളുടെ മിനിമം പ്രതിമാസ ശമ്പളം 25,000 ദിര്‍ഹമാക്കി ഉയർത്തി; വരുമാനം കുറഞ്ഞതിന്റെ പേരിൽ ഒരാളെയും കഷ്ടപ്പെടാൻ താൻ അനുവദിക്കില്ലെന്ന് ശൈഖ് സുൽത്താൻ അൽ ഖാസിമി

ഷാര്‍ജ: ഷാര്‍ജ എമിറേറ്റിലെ യു എ ഇ പൗരന്മാരുടെ മിനിമം പ്രതിമാസ ശമ്പളം 25,000 ദിര്‍ഹമാക്കി ഉയര്‍ത്തിയതായി ഭരണാധികാരി ശൈഖ് ഡോ: സുൽത്താൻ  അൽ ഖാസിമി അറിയിച്ചു.

നിലവില്‍  17,500 ദിര്‍ഹമായിരുന്നു മിനിമം പ്രതിമാസ ശമ്പളം. ഷാർജ എമിറേറ്റിലെ സോഷ്യല്‍ സര്‍വീസസ് ഡിപാർട്ട്മെന്റ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ശമ്പളം വര്‍ദ്ധിപ്പിച്ചത്.

കുടുംബങ്ങളുടെ ചെലവ് വിവരങ്ങള്‍ താന്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ അവർക്ക് മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനാണു മിനിമം ശമ്പളം 25,000 ദിർഹമാക്കിയതെന്നും സുൽതാൻ ഖാസിമി പറഞ്ഞു.

ദൈനം ദിന ജീവിതച്ചെലവുകള്‍ വർദ്ധിക്കുംബോൾ  ശമ്പളവും അതുപോലെ വര്‍ദ്ധിക്കേണ്ടതുണ്ട്. ഷാര്‍ജയില്‍ 12,000ല്‍ അധികം തൊഴില്‍ അപേക്ഷകളുണ്ട്. അതിൽ ഒരാൾക്ക്  മുന്നിലും വാതിലുകള്‍ കൊട്ടിയടയ്‍ക്കില്ല. ആവശ്യമായ യോഗ്യതകള്‍ ഇല്ലാത്തവര്‍ക്കും അവസരം നല്‍കും. കുറഞ്ഞ വരുമാനക്കാര്‍ പ്രയാസം അനുഭവിക്കുന്നുവെങ്കില്‍  അവരെ താൻ കൈവിടില്ലെന്നും ശൈഖ് സുൽത്താൻ പറഞ്ഞു.  

2020 ഡിസംബറിൽ ഷാർജ അംഗീകരിച്ച ബജറ്റ് തുകയിൽ 47 ശതമാനവും ശംബളത്തിനായിരുന്നു വകയിരുത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്