സൗദിയിൽ പത്ത് വയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവിന്റെ വധ ശിക്ഷ നടപ്പാക്കി; കൊലപാതകം നടത്തിയത് മകനെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ട് പോയ ശേഷം
ജിസാൻ: മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവിനെ ജിസാനിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പത്ത് വയസ്സ് മാത്രമുള്ള മകനെ സ്കൂളിൽ നിന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയതിനു ശേഷമായിരുന്നു പ്രതി കുറ്റകൃത്യം നടത്തിയത്.
പ്രതി മയക്ക് മരുന്നിനടിമയും നിരവധി കുറ്റ കൃത്യങ്ങളിൽ പങ്കുള്ളയാളും 9 വർഷം ജയിൽ ശിക്ഷയനുഭവിച്ചയാളുമായിരുന്നു. തന്റെ ആദ്യ ഭാര്യയോടുള്ള പക പോക്കുന്നതിനായിരുന്നു ആദ്യ ഭാര്യയിലുണ്ടായ മകനെ പ്രതി വധിച്ചത് എന്നാണ് റിപ്പോർട്ട്.
മകനെ കൊല്ലാൻ കൊണ്ട് പോകുന്ന സമയം മരണ വേദന തീർച്ചയായും വന്നുവെന്ന് മകനോട് പറഞ്ഞുവെന്നും എന്നാൽ അവന് അത് മനസ്സിലായില്ലെന്നും വിചാരണയിൽ പിതാവ് പറഞ്ഞു.
മകനെ കയ്യിൽ ഒളിപ്പിച്ച കത്തി കൊണ്ട് കുത്തിയപ്പോൾ അവൻ അവന്റെ പുസ്തകങ്ങളെ കെട്ടിപ്പിടിച്ച് താഴെ വീഴുകയും ആ സമയം അവന്റെ തല കഴുത്തിൽ നിന്ന് മുറിച്ച് മാറ്റുകയും ചെയ്യുകയായിരുന്നുവെന്നും പ്രതി വിചാരണയിൽ പറഞ്ഞിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa