നാട്ടിലുള്ള പ്രവാസികളുടെ ശ്രദ്ധക്ക്; വാക്സിൻ രണ്ടാം ഡോസിനു അപേക്ഷിക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നു; കൂടുതൽ അറിയാം
വിദേശത്തേക്ക് പോകുന്ന പ്രവാസികൾ കാത്തിരിക്കുന്ന രണ്ടാം ഡോസ് വാക്സിനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നു.
ഇതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിൽ കയറി Individuals തെരഞ്ഞെടുക്കുകയാണു ആദ്യം ചെയ്യേണ്ടത്.
ശേഷം മൊബൈൽ നമ്പർ നൽകി അപ്പോൾ കിട്ടുന്ന ഒ ടി പി നമ്പർ എന്റർ ചെയ്താൽ പൂരിപ്പിക്കാനുള്ള ഫോം ലഭ്യമാകും.
ഫോമിൽ ജില്ലയും എലിജിബിലിറ്റി ഗ്രൂപും കോവിൻ റഫറൻസ് നംബരും ചേർത്ത ശേഷം applying for Dos1/dose2 vaccination
എന്നതിൽ Dose2 എന്നത് സെലെക്റ്റ് ചെയ്യണം.
ശേഷം പാസ്പോർട്ട്, വിസ രേഖകൾ അപ് ലോഡ് ചെയ്താണു രെജിസ്റ്റ്രേഷൻ പൂർത്തിയാക്കേണ്ടത്. പ്രവാസികൾക്ക് ഒന്നാം ഡോസ് എടുത്ത് 4 ആഴ്ചക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു മുൻഗണന ഉള്ളതിനാൽ നാട്ടിലുള്ള പ്രവാസികൾ എത്രയും പെട്ടെന്ന് രെജിസ്റ്റ്രേഷൻ പൂർത്തിയാക്കുകയായിരിക്കും നല്ലത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa