ഏപ്രിലിൽ മാത്രം വന്നത് 63,000 വ്യാജ മെസേജുകൾ; 330330 ത്തിലേക്ക് അയക്കാൻ സൗദി ഐ ടി കമ്മീഷൻ
റിയാദ്: മൊബൈലുകളിൽ വരുന്ന വ്യാജ സന്ദേശങ്ങൾ 330330 ത്തിലേക്ക് അയക്കണമെന്ന് സൗദി കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ ആഹ്വാനം ചെയ്തു.
ഒരു പ്രാദേശിക ബാങ്കുമായോ നിക്ഷേപ സ്ഥാപനവുമായോ ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന അജ്ഞാത നമ്പറുകളിൽ നിന്നാണ് സന്ദേശങ്ങൾ വരുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു
സമ്മാനം ലഭിച്ചതായോ ഡാറ്റ അപ്ഡേഷനോ പാർസൽ ഉണ്ടെന്നോ അറിയിച്ച് കൊണ്ടായിരിക്കും അധിക മെസേജുകളും. അവ ലഭിക്കാനുള്ള ഷിപ്പിംഗ് ചാർജ്ജ് അടക്കാൻ ആവശ്യപ്പെടുകയാണു ശേഷം ചെയ്യുക.
കഴിഞ്ഞ ഏപ്രിലിൽ മാത്റം 63,000 വ്യാജ എസ് എം എസുകൾ ഇത്തരത്തിൽ അയക്കപ്പെട്ടിട്ടുണ്ട്.
ഇത്തരം മെസേജുകൾ ജനങ്ങളുടെ മൊബൈലിൽ എത്തുന്നതിനു മുമ്പ് ഫിൽറ്റർ ചെയ്യുന്നതിനുള്ള സംവിധാനമടക്കം ആക്റ്റീവ് ആക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa