പ്രവാസികളുടെ വാക്സിൻ അപേക്ഷകൾ തള്ളാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്
പ്രവാസികൾ വാക്സിനേഷനായി അപേക്ഷിക്കുന്ന സമയം അപേക്ഷകൾ തള്ളാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിച്ച് കൊണ്ടുള്ള അപേക്ഷകൾ അപ്രൂവൽ ചെയ്യുന്ന വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന്റെ വോയ്സ് മെസേജ് സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നു.
പ്രധാനമായും അപേക്ഷകൾ സമർപ്പിക്കുന്നവർ പാസ്പോർട്ട് കോപി മാത്രമായി അപ് ലോഡ് ചെയ്യരുതെന്നാണു മെസേജിൽ ഓർമ്മിപ്പിക്കുന്നത്.
പാസ്പോർട്ടിനോടൊപ്പം വിസ , ഇഖാമ, ഓഫർ ലെറ്റർ തുടങ്ങിയ എന്തെങ്കിലും രേഖകൾ കൂടി അപ് ലോഡ് ചെയ്യണമെന്നും മെസേജിൽ ഓർമ്മപ്പെടുത്തുന്നു.
വിദേശത്തേക്ക് പോകുന്ന പ്രവാസികൾ കാത്തിരിക്കുന്ന രണ്ടാം ഡോസ് വാക്സിനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നിട്ടുണ്ട്. ഫസ്റ്റ് ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാണു സെക്കൻഡ് ഡോസിനു അപേക്ഷിക്കേണ്ടത്. ഫസ്റ്റ് ഡോസിന്റെ സർട്ടിഫിക്കറ്റ് കൂടി സെക്കൻഡ് ഡോസിനു അപേക്ഷിക്കുന്നവർ സമർപ്പിക്കണമെന്ന് മേൽ പരാമർശിച്ച ഉദ്യോഗസ്ഥന്റെ മെസേജിൽ പറയുന്നുണ്ട്. എന്നാൽ അതിനു ഇത് വരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
സെക്കൻഡ് ഡോസിനു അപേക്ഷിക്കുന്നവർ https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിൽ കയറി Individuals തെരഞ്ഞെടുക്കുകയാണു ആദ്യം ചെയ്യേണ്ടത്.
ശേഷം മൊബൈൽ നമ്പർ നൽകി അപ്പോൾ കിട്ടുന്ന ഒ ടി പി നമ്പർ എന്റർ ചെയ്താൽ പൂരിപ്പിക്കാനുള്ള ഫോം ലഭ്യമാകും.
ഫോമിൽ ജില്ലയും എലിജിബിലിറ്റി ഗ്രൂപും കോവിൻ റഫറൻസ് നംബരും ചേർത്ത ശേഷം applying for Dos1/dose2 vaccination
എന്നതിൽ Dose2 എന്നത് സെലെക്റ്റ് ചെയ്യണം.
ശേഷം പാസ്പോർട്ട്, വിസ രേഖകൾ അപ് ലോഡ് ചെയ്താണു രെജിസ്റ്റ്രേഷൻ പൂർത്തിയാക്കേണ്ടത്. പ്രവാസികൾക്ക് ഒന്നാം ഡോസ് എടുത്ത് 4 ആഴ്ചക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു മുൻഗണന ഉള്ളതിനാൽ നാട്ടിലുള്ള പ്രവാസികൾ എത്രയും പെട്ടെന്ന് രെജിസ്റ്റ്രേഷൻ പൂർത്തിയാക്കുകയായിരിക്കും നല്ലത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa