യൂസുഫലി രക്ഷകനായി; മലയാളി വധ ശിക്ഷയിൽ നിന്ന് ഒഴിവായി
അബുദാബി : ലുലു ഗ്രുപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ കാരുണ്യത്തിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട മലയാളിക്ക് പുതു ജീവിതം.
വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ച വാഹനം തട്ടി ഒരു സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട ബെക്സ് കൃഷ്ണനു (45) വധശിക്ഷ വിധിക്കപ്പെട്ടത്.
എന്നാൽ അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരന്തര ചർച്ചകൾ നടത്തുകയും ബ്ലഡ് മണിയായി 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വധ ശിക്ഷ റദ്ദ് ചെയ്യാൻ കോടതി വഴി സാധ്യമാകുകയായിരുന്നു.
2012 സെപ്തംബർ 7-നായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്സ് ഓടിച്ച കാറിടിച്ച് കുട്ടി മരണപ്പെട്ടത്.
കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ തെളിഞ്ഞതിനാൽ മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു.
അബുദാബി ജയിലിൽ കഴിഞ്ഞിരുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ മുഴുവൻ പരാജയപ്പെട്ടപ്പോഴാണു .യൂസഫലിയോട് മോചനത്തിനായി ഇടപെടാൻ കുടുംബം അഭ്യർഥിച്ചത്.
കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചർച്ചകൾ നടത്തുകയും കാര്യങ്ങൾ പറഞ്ഞ് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സുഡാനിൽ നിന്നും കുടുംബാംഗങ്ങളെ അബുദാബിയിൽ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്തിരുന്നു
ചർച്ചകൾക്കൊടുവിൽ ബ്ലഡ് മണിയായ 5 ലക്ഷം ദിർഹം യൂസുഫലി തന്നെ കോടതിയിൽ കെട്ടി വെച്ചതോടെ മോചനം സാധ്യമാകുകയായിരുന്നു
വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നൽകാൻ സാധ്യമായതിൽ സർവ്വശക്തനായ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിച്ച യൂസഫലി യുഎഇയുടെയും ദീർഘദർശികളായ ഭരണാധികാരികളുടെയും മഹത്വമാണ് ഇതിലൂടെ കാണാൻ സാധിക്കുന്നതെന്ന് പറയുകയും കൃഷ്ണനും കുടുംബത്തിനും നല്ല ഭാവി ജീവിതം ആശംസിക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa