Wednesday, November 27, 2024
Saudi ArabiaTop Stories

സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; സൗദിക്ക് പുറത്ത് നിന്ന് വാക്സിനെടുത്ത വിവരം തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യാം

ജിദ്ദ: സൗദിയിൽ നിന്ന് അവധിക്ക് പോയ പ്രവാസികൾ സ്വന്തം നാടുകളിൽ നിന്ന് വാക്സിൻ സ്വീകരിച്ച വിവരം തവക്കൽനയിൽ പ്രത്യക്ഷപ്പെടുത്തുന്നതിനുള്ള മാർഗ്ഗം സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

ഇതിനായി https://eservices.moh.gov.sa/CoronaVaccineRegistration/ എന്ന ലിങ്കിലാണു പ്രവേശിക്കേണ്ടത്.

അപേക്ഷകൾ തള്ളാതിരിക്കാൻ ആവശ്യമായ നിബന്ധനകൾ ഇവയാണ്. വിവരങ്ങൾ കൃത്യവും ശരിയായതുമാണെന്ന് ഉറപ്പുവരുത്തുക

സൗദി പൗരന്മാരണെങ്കിൽ നാഷണൽ ഐഡിയും  വിദേശികളാണെങ്കിൽ ഇഖാമ നംബരുമാണു രെജിസ്റ്റ്രേഷനു ഉപയോഗിക്കേണ്ടത്.

പാസ്പോർട്ട് കോപിയും വാക്സിനേറ്റഡ് സർട്ടിഫിക്കറ്റുമാണു രേഖയായി സമർപ്പിക്കേണ്ടത്.

സമർപ്പിക്കുന്നതിനു ആവശ്യമായ രേഖകൾ PDF ഫോർമാറ്റിലായിരിക്കണം. അത്  ഒരു മെഗാബൈറ്റ് സൈസിൽ കവിയരുത്.

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ കാണിച്ചിരിക്കണം. വാക്സിൻ പേര്, ഡേറ്റ്, ബാച്ച് നമ്പർ എന്നിവ അടങ്ങിയിരിക്കണം.

സർട്ടിഫിക്കറ്റ് അറബി, ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷയിലായിരിക്കണം. അല്ലെങ്കിൽ അറബിയിലേക്ക് നടത്തിയ ഒരു സർട്ടിഫൈഡ് വിവർത്തനം നൽകണം.

ഒരു അപേക്ഷയിൽ തീരുമാനമെടുക്കാൻ അഞ്ച് പ്രവൃത്തി ദിനങ്ങൾ വരെ കാത്തിരിക്കണം.

നിലവിൽ ഒരു അപേക്ഷ ഉണ്ടെങ്കിൽ മറ്റൊരു അപേക്ഷ സമർപ്പിക്കാൻ പാടില്ല എന്നിവയാണു നിബന്ധനകൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്