Monday, September 23, 2024
Top StoriesU A E

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി

കരിപ്പൂർ: ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

ജൂലൈ 6 ചൊവ്വാഴ്ച വരെയാണ് യാത്രാ വിലക്ക് നിട്ടിയിട്ടുള്ളതെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

യാത്രക്കാർ ടിക്കറ്റുകൾ മറ്റു തീയതികളിലേക്ക് മാറ്റി ഷെഡ്യുൾ ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആഹ്വാനം ചെയ്തു.

നേരത്തെ ജൂൺ 30 വരെയായിരുന്നു ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് വിലക്ക് നിലവിലുണ്ടായിരുന്നത്.

യു  എ ഇ പ്രവാസികൾക്ക് പുറമെ യു എ ഇ വഴി സൗദിയിലേക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ ആഗ്രഹിച്ചിരുന്ന സൗദി പ്രവാസികൾക്കും യു എ ഇയിലേക്കുള്ള വിലക്ക് നീളുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്