Sunday, September 22, 2024
Saudi ArabiaTop Stories

റിയാദിൽ എതിർ ദിശയിൽ അതിവേഗതയിൽ സഞ്ചരിച്ച ട്രക്കിനെ ഹൈവേ പട്രോൾ സംഘം പിന്തുടർന്ന് ഡ്രൈവറെ പിടികൂടുന്ന വീഡിയോ വൈറലാകുന്നു

റിയാദ്: റിയാദ്-ഖസീം റോഡിൽ അതി വേഗതയിൽ എതിർ ദിശയിലേക്ക്  ട്രക്ക് ഓടിച്ച ഡ്രൈവറെ ഹൈവേ പട്രോൾ സംഘം പിന്തുടർന്ന് പിടി കൂടി.

സമീപത്തുള്ള റോഡിൽ നിന്നും ഒരു വ്യക്തി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു.

സുരക്ഷാ വിഭാഗത്തിന്റെ രണ്ട് വാഹനങ്ങൾ  ഇരു വശത്തു നിന്നുമായി  ട്രക്കിനെ സമീപിച്ച് ട്രക്ക് ബലമായി നിർത്തിക്കുകയായിരുന്നു.

ഡ്രൈവറെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്ന രംഗവും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്