മസ്ജിദുന്നബവിയിലെ ഇമാം മുഅദ്ദിൻ അഫയേഴ്സ് മേധാവിയേയും അണ്ടർ സെക്രട്ടറിയെയും ജോലിയിൽ നിന്ന് നീക്കാനുള്ള കാരണം ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തുന്നു
മദീന: മസ്ജിദുന്നബവിയിലെ ഇമാം മൂ അദ്ദിൻ അഫയേഴ്സ് മേധാവിയെയും അണ്ടർ സെക്രട്ടറിയെയും കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് നീക്കം ചെയ്ത് ശൈഖ് സുദൈസ് ഉത്തരവിറക്കി.
ജോലിയിലെ വീഴ്ച കാരണമാണ് നീക്കം ചെയ്തതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച ഫജ്ർ നമസ്ക്കാരം നിർവ്വഹിക്കാൻ വൈകിയതാണു കാരണം എന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏകദേശം മുക്കാൽ മണിക്കൂറിനു ശേഷമായിരുന്നു ബുധനാഴ്ച ഫജ്ർ നമസ്ക്കാരം നിർവ്വഹിക്കപ്പെട്ടതെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q