സൗദിയിൽ ആഫ്രിക്കൻ യുവതി അർദ്ധരാത്രി നടു റോഡിൽ പ്രസവിച്ചു; മലയാളി ഡോക്ടർമാരുടെ ഇടപെടൽ തുണയായി; കുട്ടിയുടെ പിതാവിനെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് ടാക്സി ഡ്രൈവറിൽ
ദമാം: ദമാം അൽ റാബിയയിലെ നടു റോഡിൽ പ്രസവിച്ച കെനിയൻ യുവതിക്ക് മലയാളി ഡോക്ടർമാരുടെ ഇടപെടൽ തുണയായി.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണു സംഭവം. 23 വയസ്സുള്ള യുവതി ഒരു ടാക്സിയിൽ ബദർ മെഡിക്കൽ സെന്ററിലേക്ക് വന്നതായിരുന്നു.
കാറിൽ നിന്ന് പുറത്തിറങ്ങിയ യുവതി വേദന കാരണം റോഡിൽ തന്നെ കിടക്കുകയും ഉടൻ പ്രസവിക്കുകയും.ചെയ്തു.
ഈ സമയം ബദർ മെഡിക്കൽ സെന്ററിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങുകയായിരുന്നു ഡോ: ഇഫ്രയും നഴ്സ് നവ്യാ തോമസും മറ്റു ജീവനക്കാരും. യുവതിയുടെ കരച്ചിൽ കേട്ട ഇവർ റോഡിലേക്ക് ഓടിച്ചെന്നു.
തുടർന്ന് റോഡിൽ വെച്ച് തന്നെ പൊക്കിൾക്കൊടി മുറിച്ച് മാറ്റി ഇരുവരെയും വേർപ്പെടുത്തുകയും ഐ സി യുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടി പ്രസവത്തിനു മുമ്പ് തന്നെ മരണപ്പെട്ടിരുന്നു.
ആശുപത്രിക്കടുത്ത് താമസിച്ചിരുന്ന ഡോ: ആയിഷ അൻ ജും, ഡോ:അജി വർഗീസ്, ഡോ: ബിജൂ വർഗീസ് എന്നിവരും ഉടൻ ആശുപത്രിയിലെത്തി യുവതിക്ക് വിദഗ്ധ ചികിത്സ നൽകി.
ആശുപത്രി അടച്ചതിനു ശേഷമായിട്ട് പോലും മലയാളി ഡോക്ടർമാരും മറ്റു ജീവനക്കാരും നടത്തിയ മാനുഷിക ഇടപെടലായിരുന്നു യുവതിയുടെ ജീവൻ രക്ഷിക്കാൻ കാരണമായത്.
അതേ സമയം യുവതിയെ കൊണ്ട് വന്ന ബംഗാളി ടാക്സി ഡ്രൈവറിൽ യുവതിക്ക് പിറന്നതായിരുന്നു കുട്ടിയെന്നും യുവതിയെ ഒരു സ്വദേശിയുടെ വീട്ടിൽ നിന്നും ബംഗാളി ഡ്രൈവർ ചാടിച്ചതായിരുന്നുവെന്നും പിന്നീട് സ്ഥിരീകരിച്ചു. പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. മരിച്ച കുട്ടിയെ സാമൂഹിക പ്രവർത്തകൻ നാസ് വക്കം ദമാം മോർച്ചറിയിൽ എത്തിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa