ഇനി 48 ദിവസങ്ങൾ മാത്രം ബാക്കി; വാക്സിനെടുക്കാത്തവർക്ക് സൗദിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുമെന്ന് മന്ത്രാലയത്തിന്റെ ഓർമ്മപ്പെടുത്തൽ
റിയാദ്: വാക്സിനെടുക്കാത്തവർക്ക് സൗദിയിലെ മുഴുവൻ കടകളിലും ഔട്ട്ലറ്റുകളിലും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുമെന്ന് വാണിജ്യ മന്ത്രാലയ വാക്താവ് അബ്ദുൽ റഹ്മാൻ അൽ ഹുസൈൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
അടുത്ത 48 ദിവസങ്ങൾക്കുള്ളിൽ അഥവാ ദുൽഹിജ്ജ 22 -ആഗസ്ത് 1- മുതൽ ആയിരിക്കും നിയമം പ്രാബല്യത്തിൽ വരിക.
നിയമം പ്രാബല്യത്തിൽ വന്ന ശേഷം ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിക്കാത്തവർക്ക് കടകളിലും ഔട്ട് ലെറ്റുകളിലും പ്രവേശനം അനുവദിക്കില്ല.
ആഗസ്ത് 1 മുതൽ പൊതുഗതാഗത മർഗങ്ങൾ ഉപയോഗിക്കുന്നതിനും സർക്കാർ സ്വകാര്യ ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും വാക്സിൻ നിർബന്ധമാകുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa