സൗദിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയുന്നയാൾക്ക് കൊറോണ സ്ഥിരീകരിച്ചാൽ സ്വീകരിക്കുന്ന നടപടികൾ ഹെൽത്ത് കൗൺസിൽ വ്യക്തമാക്കി
ജിദ്ദ: നിർദ്ദേശിക്കപ്പെട്ട ഡോസ് വാക്സിൻ സ്വീകരിക്കാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമായ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് പിസിആർ ടെസ്റ്റിൽ പോസിറ്റിവ് സ്ഥിരീകരിച്ചാൽ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ സൗദി ഹെൽത്ത് കൗൺസിൽ വ്യക്തമാക്കി.
പിസിആർ ടെസ്റ്റിൽ പോസിറ്റീവ് കാണിക്കുന്നയാൾക്ക് ആശുപത്രി വാസം ആവശ്യമില്ലാത്ത ആരോഗ്യ സ്ഥിതിയാണെങ്കിൽ അയാൾക്ക് നിലവിലുള്ള സ്ഥലത്ത് തന്നെ ക്വാറന്റീൻ തുടരും. ആശുപത്രി വാസം ആവശ്യമായ ഘട്ടമാണെങ്കിൽ അശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.
ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയുന്ന ഒരാൾക്ക് മെഡിക്കൽ കെയർ ആവശ്യം വന്നാൽ ആരോഗ്യ മന്ത്രാലയമോ സ്വകാര്യ ആരോഗ്യ സ്ഥാപനമോ റെഡ് ക്രസന്റോ ഉൾപ്പെടുന്ന ഹെൽത്ത് അതോറിറ്റിയാണു കൈകാര്യം ചെയ്യേണ്ടത്. അതിനു അവരുമായി ബന്ധപ്പെടണം.
തുടർന്ന് പോസിറ്റീവ് ആയ വ്യക്തിക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ കേന്ദ്രങ്ങളിൽ വെച്ച് ആവശ്യമായ പരിചരണം നൽകുകയാണു ചെയ്യുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa