Sunday, November 24, 2024
Saudi ArabiaTop Stories

അമിതവണ്ണമുള്ളവർക്ക് കൊറോണ ബാധിക്കുന്നത് കൂടുതൽ അപകടകരം

റിയാദ്: അമിതവണ്ണമുള്ളവർക്ക് കൊറോണ വൈറസ് ഉണ്ടാക്കുന്ന ഗുരുതരമായ സങ്കീർണതകളെക്കുറിച്ച് വിവരിച്ച് സൗദി ആരോഗ്യ മന്ത്രാലയം ഒരു പുതിയ സ്ഥിതിവിവരക്കണക്ക് പ്രസിദ്ധീകരിച്ചു.  

അമിതവണ്ണമുള്ള ഒരാൾക്ക് കൊറോണ ബാധിച്ചാൽ ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത 113% ആണ്.

തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നവരിൽ  74 ശതമാനവും അമിത വണ്ണമുള്ളവരാണെന്നും  മന്ത്രാലയം സൂചിപ്പിച്ചു.   

അമിത വണ്ണമുള്ളവരിൽ കൊറോണ ബാധിച്ചാൽ മരണനിരക്ക് 48% വർദ്ധിക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.

അമിതവണ്ണം ദുർബലമായ രോഗപ്രതിരോധത്തിനും വിട്ടുമാറാത്ത അണുബാധയ്ക്കും കാരണമാകും. ഇത് രോഗത്തെ കൂടുതൽ വഷളാക്കുന്നു.  

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa









അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്