Sunday, September 22, 2024
Saudi ArabiaTop Stories

കാമറ കണ്ടതോടെ ഓടി രക്ഷപ്പെട്ട് നിയമ ലംഘകരായ വിദേശികൾ; റിയാദ് ബഥ്ഹയുടെ ദുരവസ്ഥ വിവരിച്ച് സൗദി റിപ്പോർട്ടർ: വീഡിയോ കാണാം

റിയാദ്: റിയാദിൽ വിദേശികൾ തിങ്ങിക്കഴിയുന്ന ബഥ്ഹയിലെ ദുരവസ്ഥ വിവരിച്ച് സൗദി ചാനൽ അൽ ഇഖ്ബാരിയയിലെ റിപ്പോർട്ടർ.

വിദേശികൾ പരസ്യമായി നിയമ ലംഘനങ്ങൾ നടത്തുന്നത് ഏതെല്ലാം രീതിയിലാണെന്ന് ചാനൽ റിപ്പോർട്ടർ വീഡിയോയിൽ വ്യക്തമാക്കുന്നത് കാണാം.

വരുമാനമുണ്ടാക്കാനയി തീർത്തും മോശമായ സാഹചര്യങ്ങളിലാണു വിദേശ തൊഴിലാളികൾ നിയമങ്ങൾ ലംഘിച്ച് കൊണ്ട്  വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് .

ചാനൽ കാമറ തങ്ങളുടെ നേർക്ക് വരുന്ന സമയം ചില തൊഴിലാളികൾ ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണുന്നുണ്ട്.

നിയമത്തെ ഭയക്കാതെ വിദേശികൾ അനധികൃതമായി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഈ
വീഡിയോ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് റിയാദ് ഡെപ്യൂട്ടി ഗവർണ്ണർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

ബഥഹയിൽ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡെപ്യൂട്ടി ഗവർണ്ണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബന്ധപ്പെട്ട വിഭാഗങ്ങളോറട് അവശ്യപ്പെട്ടു. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്