ഫിറാസിനെ കണ്ടെത്താനായി കനാലിലേക്കുള്ള പതിനാറ് നീർച്ചാലുകൾ അടച്ചു; ഡമ്മി ഉപയോഗിച്ച് പരീക്ഷണം നടത്തി; തിരച്ചിൽ തുടരുന്നു
റിയാദ്: ഒരാഴ്ച മുമ്പ് റിയാദിലെ വാദി ഹായിർ കനാലിൽ കാണാതായ ഏഴ് വയസ്സുകാരനായ സൗദി ബാലൻ ഫിറാസിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു.
കുടുംബത്തോടൊപ്പം നടക്കുന്നതിനിടയിലായിരുന്നു ഫിറാസ് കനാലിലേക്ക് വീണത്.
കുട്ടി വീണ സമയത്ത് കൂടെയുണ്ടായിരുന്ന പിതാവ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ ഒഴുക്കും മരങ്ങളുടെ സാന്നിദ്ധ്യവുമെല്ലാം ശ്രമം വിഫലമാക്കി.
ഇപ്പോൾ കനാലിലേക്കുള്ള 16 നീർച്ചാലുകൾ അടച്ചതിനു ശേഷമാണ് കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നത്.
ഡ്രോണുകൾ ഉപയോഗിച്ചും ഡൈവേഴ്സിന്റെ സഹായത്തോടെയുമെല്ലാം കുട്ടിയെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.
20 കിലോഗ്രാം ഭാരമുള്ള ഡമ്മി കുട്ടിയെ കാണാതായ സ്ഥലത്ത് ഇട്ടപ്പോൾ അത് ഡാമിലേക്കാണു ചെന്നെത്തിയത്. അത് കൊണ്ട് തന്നെ കുട്ടിയും ഡാമിലേക്ക് ഒഴുകിയെത്തിയിരിക്കും എന്നാണ് കരുതുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa