Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ കത്തിക്കുത്തേറ്റ് മലയാളി കൊല്ലപ്പെട്ടു

അൽ അഹ്സ: പ്രമുഖ കംബനിയിലെ പാൽ വിതരണ വാനിലെ മലയാളി സെയിൽസ്മാൻ സഹായിയുടെ കുത്തേറ്റ് മരിച്ചു.

കൊല്ലം ഇത്തിക്കര സ്വദേശി സനൽ ( 35)  ആണ്‌ കൂടെയുണ്ടായിരുന്ന സഹായിയായ ഘാന സ്വദേശിയുടെ കുത്തേറ്റ് മരിച്ചത്.

അൽ അഹ്സയിലെ ജബൽ അശഅബക്കടുത്ത് ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം. ജോലിക്കിടയിലെ തർക്കമായിരുന്നു കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്.

ഘാന സ്വദേശി കഴുത്തറുക്കപ്പെട്ട നിലയിൽ ഗുരുതരാവസ്ഥയിലാണുള്ളത്. പരുക്കൻ സ്വഭാവക്കാരനായ ഘാന സ്വദേശിയെ ആരും ജോലിക്ക് കൂടെ കൂട്ടാറില്ലെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ കൊല്ലപ്പെട്ട സനൽ കൂടെ സഹായത്തിനു കൂട്ടിയതായിരുന്നു.

ജോലി സമയത്ത് വഴിയരികിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. ആറു വർഷമായി സനൽ പ്രവാസ ജീവിതം നയിക്കുന്നു. നാട്ടിൽ അമ്മയും സഹോദരിയുമാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്