സൗദിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിയമം ലംഘിച്ചവർ പിടിയിൽ; വൻ തുകകൾ കൊടുത്ത് വിവിധ രാജ്യങ്ങളിലൂടെ സൗദിയിലെത്തുന്ന പ്രവാസികൾ ജാഗ്രത പാലിച്ചില്ലെങ്കിൽ പിന്നീട് സൗദി കാണില്ല
ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ക്വാറന്റീൻ, ഐസൊലേഷൻ നിയമങ്ങൾ ലംഘിച്ച നിരവധിയാളുകൾ പിടിയിലായി.
മദീന പ്രവിശ്യയിൽ നടന്ന പരിശോധനയിൽ മാത്രം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റീനിൽ നിയമം ലംഘിച്ചവരെ പിടി കൂടിയിട്ടുണ്ട്. രാജ്യത്തിന്റെ മുഴുവൻ പ്രവിശ്യകളിലും പരിശോധനകൾ നടക്കുന്നുണ്ട്.
ക്വാറന്റീൻ നിയമം ലംഘിച്ചാൽ രണ്ട് ലക്ഷം റിയാൽ വരെ പിഴയോ രണ്ട് വർഷം തടവോ രണ്ടും ഒരുമിച്ചോ ശിക്ഷയായി അനുഭവിക്കേണ്ടി വരും.
അതോടൊപ്പം വിദേശികളെ ശിക്ഷകൾക്ക് ശേഷം സൗദിയിൽ നിന്ന് നാട് കടത്തുകയും സൗദിയിലേക്ക് ആജീവാനന്ത പ്രവേശന വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്നാണു അധികൃതരുടെ മുന്നറിയിപ്പ്.
വൻ തുകകൾ കൊടുത്ത് വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് സൗദിയിലെത്തുകയും അവസാനം ക്വാറന്റീൻ നിയമം ലംഘിച്ചതിന്റെ പേരിൽ നാട് നടത്തപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായാൽ അത് പ്രവാസികൾക്ക് വലിയ നഷ്ടമാകും ഉണ്ടാക്കുക എന്നതിനാൽ എല്ലാവരും ക്വാറന്റീൻ നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa