സൗദിയിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ ഘാന സദേശിയും മരണപ്പെട്ടു
അൽ അഹ് സ: കഴിഞ്ഞ ബുധനാഴ്ച പ്രമുഖ കംബനിയിലെ പാൽ വിതരണ വാനിലെ മലയാളി സെയിൽസ്മാൻ കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതിയായ സഹായിയും മരിച്ചു.
കൊല്ലം ഇത്തിക്കര സ്വദേശി സനൽ ( 35) ആയിരുന്നു കൂടെയുണ്ടായിരുന്ന സഹായിയായ ഘാന സ്വദേശിയുടെ കുത്തേറ്റ് ബുധനാഴ്ച മരിച്ചത്.
അൽ അഹ്സയിലെ ജബൽ അശഅബക്കടുത്ത് ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം. ജോലിക്കിടയിലെ തർക്കമായിരുന്നു കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്.
ഘാന സ്വദേശിയെ സംഭവ സ്ഥലത്ത് ഗുരുതരാവസ്ഥയിൽ വാനിൽ കണ്ടെത്തിയിരുന്നു. ഇയാൾ സ്വയം പരിക്കേൽപ്പിച്ചതാണെന്നാണു നിഗമനം.
സനൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ജോലി അവസാനിപ്പിച്ച് നാട്ടിൽ എക്സിറ്റിൽ പോകാനിരിക്കെയാണു ഈ ദുരന്തം സംഭവിച്ചിട്ടുള്ളത്. പത്ത് വർഷമായി സനൽ പ്രവാസ ജീവിതം നയിക്കുന്നു. നാട്ടിൽ അമ്മയും സഹോദരിയുമാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa