Monday, November 25, 2024
Saudi ArabiaTop Stories

സൗദിയുടെ പേരിൽ ബഖാല നടത്തിയ ബംഗ്ലാദേശ് സ്വദേശിയെ നാടു കടത്താൻ വിധി

അറാർ: റഫ്ഹയിൽ സൗദി പൗരന്റെ പേരിൽ ബഖാല നടത്തിയിരുന്ന ബംഗ്ലാദേശ് പൗരനെ നാടു കടത്താൻ ക്രിമിനൽ കോർട്ട് വിധിച്ചതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

നാല് മാസം തടവ്, സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കൽ, പ്രവർത്തനം നിർത്തൽ, വിധിന്യായം സ്വന്തം ചിലവിൽ പ്രസിദ്ധീകരിക്കൽ എന്നിവ ശിക്ഷയായി വിധിച്ചിട്ടുണ്ട്.

അതോടൊപ്പം വിദേശിയെ തടവിനു ശേഷം നാടൂ കടത്താനും സൗദിയിലേക്ക് ആജീവാനന്ത വിലക്കേർപ്പെടുത്താനും വിധിയിൽ പറയുന്നു.

ബിനാമി സ്ഥാപനങ്ങൾ തങ്ങളുടെ പദവി ശരിയാക്കുന്നതിനുള്ള ഇളവ് ഉപയോഗപ്പെടുത്തണമെന്നും ആഗസ്ത് 23 നു മുമ്പ് മന്ത്രാലയ വെബ്സൈറ്റിലൂടെ അപേക്ഷ നൽകണമെന്നും വാണിജ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ബിനാമി പ്രവർത്തനങ്ങൾ പിടി കൂടുന്നതിനുള്ള പരിശോധനകൾ നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ബിനാമി കരാർ സ്ഥാപനം നടത്തിയ ഈജിപ്തുകാരനെ നാട് കടത്താൻ റിയാദ് ക്രിമിനൽ കോർട്ട് ഉത്തരവിട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്