ട്രക്കിനുള്ളിൽ ഒളിപ്പിച്ച് 27 ലക്ഷം റിയാൽ സൗദിക്ക് പുറത്തേക്ക് കടത്താനുള്ള ശ്രമം പിടികൂടി
റിയാദ്: സൗദിക്ക് പുറത്തേക്ക് 27 ലക്ഷം റിയാൽ കടത്താനുള്ള ശ്രമം തകർത്തതായി സൗദി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
സൗദിക്ക് പുറത്തേക്ക് പോകുന്ന ഒരു ട്രക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
അൽ ബഥ്ഹാ ചെക്ക് പോസ്റ്റിൽ കസ്റ്റംസ് നടപടികൾ കഴിഞ്ഞ് ട്രക്ക് പോകാനിരിക്കേയായിരുന്നു പണം പിടികൂടിയത്.
ട്രക്കിന്റെ ആക്സിലിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഉദ്യോഗസ്ഥർ പണം കണ്ടെത്തിയത്.
പണം കടത്തിയയാൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q