Monday, September 23, 2024
Saudi ArabiaTop Stories

തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസുമായി സൗദിയിൽ നിന്നും അവധിയിൽ പോയവരും ഇനി പോകുന്നവരുമായ പ്രവാസികൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

ജിദ്ദ: സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും അസുഖം വന്ന് ഭേദമായവർക്കുമാണ് തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കുക.

നിലവിൽ നാട്ടിൽ എത്തുന്ന ഭൂരിപക്ഷം പ്രവാസികളും ഒരു ഡോസ് എടുത്ത ശേഷം ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവരോ അസുഖം വന്ന് ഭേദമായി ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവരോ ആയിരിക്കും.

ഫസ്റ്റ് ഡോസ് എടുത്തവർക്കും രോഗം വന്ന് ഭേദമായവർക്കും ഇമ്യൂൺ സ്റ്റാറ്റസ് കാലാവധി ആറു മാസത്തേക്കായിരിക്കും എന്ന് തവക്കൽന പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും.

അത് കൊണ്ട് തന്നെ ഈ സാഹചര്യത്തിൽ ഇമ്യൂൺ സ്റ്റാറ്റസുമായി നാട്ടിലെത്തുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട  നാല് പ്രധാന സംഗതികൾ ഇവയാണ്.

1. തവക്കൽനയിലെ തങ്ങളുടെ ഇമ്യുൺ സ്റ്റാറ്റസ് കാലാവധി ഏത് വരെയുണ്ടെന്ന് ഉറപ്പ് വരുത്തുക.

2. ഇമ്യൂൺ സ്റ്റാറ്റസ് കാലാവധിക്കുള്ളിൽ സൗദിയിൽ മടങ്ങിയെത്തിയാൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ആവശ്യമില്ലെന്ന് ഓർക്കുക.

3. ഫസ്റ്റ് ഡോസ് എടുത്ത് ഇമ്യൂൺ ആയവർ നാട്ടിൽ അവധി ദിനങ്ങൾ ചിലവഴിക്കുന്നത് ഇമ്യൂൺ കാലാവധിക്കപ്പുറം പോയാൽ  പിന്നീട് സെക്കൻഡ് ഡോസ് വാക്സിൻ  നാാട്ടിൽ നിന്നെടുത്ത് അത് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യേണ്ടി വരും. (നിലവിൽ അത് പ്രാവർത്തികമാണോ എന്നതിൽ ഇത് വരെ ഉറപ്പ് ലഭിച്ചിട്ടില്ല).

4. രോഗം ഭേദമയി ഇമ്യുൺ ആയവർ ഇമ്യുൺ കാലാവധിക്കപ്പുറം നാട്ടിൽ കഴിഞ്ഞാലും പിന്നീട് നാട്ടിൽ നിന്ന് വാക്സിനെടുത്ത് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി  തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യേണ്ടി വരും.

മേല്പറഞ്ഞ കാര്യങ്ങൾ നിലവിൽ ഉള്ള ഇമ്യൂൺ കാലാവധിയും മറ്റും അനുസരിച്ചുള്ളതാണെന്ന് പ്രത്യേകം ഓർക്കുക. സാന്ദർഭികമായി പല അപ്ഡേഷനുകളും വന്നേക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്