മക്കയിലെ ഹറം പള്ളിയിൽ റോബോട്ട് സംസം ബോട്ടിലുകൾ വിതരണം ചെയ്യുന്ന വീഡിയോ വൈറലകുന്നു
മക്ക: മസ്ജിദുൽ ഹറാമിലെത്തുന്ന വിശ്വാസികൾക്ക് റോബോട്ട് സംസം വിതരണം ചെയ്യുന്ന വീഡിയോ അറബ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
പള്ളിക്കകത്ത് കൂടെ സംസം ബോട്ടിൽ വിതരണത്തിനായി റോബോട്ട് നീങ്ങുന്നതും സംസം ആവശ്യമുള്ളയാൾ കൈ നീട്ടുംബോൾ കൈനീട്ടിയ വ്യക്തിക്കായി റോബോട്ട് നിൽക്കുന്നതുമെല്ലാം വീഡിയോയിൽ കാണാൻ സാധിക്കും.
ഹറമുകളിലെത്തുന്ന വിശ്വാസികൾക്ക് സംസം വിതരണം ചെയ്യുന്നതിനുള്ള സ്മാർട്ട് റോബോട്ട് പദ്ധതി ഇരുഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.
ആളുകളെ സ്പർശിക്കാതെ സംസം കുപ്പികൾ വിതരണം ചെയ്യാൻ സാധിക്കുമെന്നതിനാൽ നിലവിലെ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ പദ്ധതിയായാണു ഇതിനെ വിലയിരുത്തപ്പെടുന്നത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹറമുകളിലെത്തുന്ന വിശ്വാസികൾക്ക് ഈ സേവനം ഏറെ സഹായകരമാകും.
പള്ളികളിലെത്തുന്ന വിശ്വാസികളുടെ സഞ്ചാരത്തിനു യാതൊരു തടസ്സവും സൃഷ്ടിക്കാതെയായിരിക്കും റോബോട്ടുകൾ സംസം കുപ്പികൾ വിതരണം ചെയ്യുക.
മസ്ജിദുൽ ഹറാമിൽ അണുനശിക്കരണത്തിനും സുരക്ഷിത അന്തരീക്ഷം ഒരുക്കുന്നതിനുമായി 10 റോബോട്ടുകൾ നിലവിലുണ്ട്.
വരും ദിനങ്ങളിൽ കൂടുതൽ മേഖലകളിൽ റോബോട്ടുകളുടെ സേവനം ലഭ്യമാക്കുമെന്നാണു അധികൃതർ സൂചന നൽകിയിട്ടുള്ളത്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa