Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ കംബനികളിലെ നേതൃസ്ഥാനങ്ങൾ സ്വദേശിവത്ക്കരിക്കുന്നതിനെക്കുറിച്ച് പഠനം

റിയാദ്: മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ച് രാജ്യത്തെ കമ്പനികളിലെ നേതൃസ്ഥാനങ്ങളുടെ സ്വദേശിവൽക്കരണത്തെക്കുറിച്ച് മന്ത്രാലയം പഠിക്കുന്നുണ്ടെന്ന് മാനവ വിഭവശേഷി മന്ത്രാലയം.

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽ നയങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് അഷർഖിയാണു ഇക്കാര്യം വെളിപ്പെടുത്തിയത്.

കമ്പനികളിലെ നേതൃത്വ സ്ഥാനങ്ങൾ സൗദിവൽക്കരിക്കുന്ന പ്രക്രിയയിൽ കഴിവുള്ളവരുടെ ലഭ്യതയും നിലവാരവും  അനുഭവവും അറിവും ഉറപ്പ് വരുത്തേണ്ടതുണ്ട്.

വിദേശ നിക്ഷേപം ആകർഷിക്കുന്നത് മന്ത്രാലയം കണക്കിലെടുക്കുന്നു. വിദേശ നിക്ഷേപകനു തുടക്കത്തിൽ ഫ്ലക്സിബിലിറ്റി ആവശ്യമാണ്. നേതൃസ്ഥാനങ്ങളുടെ ഘട്ടം ഘട്ടമായുള്ള സൗദിവത്ക്കരണത്തിലൂടെ അത് സാധ്യമാക്കുമെന്നും ഷർഖി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്