ഇന്ത്യയിൽ നിന്ന് റെസിഡന്റ്സ് വിസയുള്ളവർക്ക് യു എ ഇയിലേക്ക് 6 നിബന്ധനകളോടെ പ്രവേശനാനുമതി; സൗദി പ്രവാസികൾക്ക് ആശ്വസിക്കാനായിട്ടില്ല
ദുബൈ: ഇന്ത്യയടക്കം പ്രവേശന വിലക്കേർപ്പെടുത്തിയ ചില രാജ്യങ്ങളിൽ നിന്നും യു എ ഇ അംഗികരിച്ച കൊറോണ വാക്സിൻ സ്വീകരിച്ച റെസിഡന്റ് വിസയുള്ളവർക്ക് യു എ ഇയിലേക്ക് പ്രവേശനാനുമതി.
ഈ മാസം 23 ബുധനാഴ്ച മുതലാണ് പ്രവേശനാനുമതി. ഇന്ത്യക്ക് പുറമെ സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും പ്രവേശന വിലക്ക് നീക്കിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രവേശനാനുമതി താഴെ പറയും പ്രകാരമുള്ള നിബന്ധനകൾക്കനുസൃതമായിട്ടായിരിക്കും.
1. യു എ ഇ അംഗീകരിച്ച ഏതെങ്കിലും ഒരു കൊറോണ വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച റെസിഡന്റസിനായിരിക്കും പ്രവേശനം.
2. യു എ ഇയിലേക്ക് പുറപ്പെടും മുമ്പ് 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് റിസൾട്ട് ഹാജരാക്കണം.
3. ക്യു ആർ കോഡ് ഉള്ള പിസിആർ ടെസ്റ്റ് റിസൾട്ട് സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ.
4. വിമാനം പുറപ്പെടുന്നതിനു നാല് മണിക്കൂർ മുമ്പ് റാപിഡ് പിസിആർ ടെസ്റ്റിന് എല്ലാ യാത്രക്കാരും വിധേയരാകണം.
5. ദുബൈ എയർപോർട്ടിൽ ഇറങ്ങുന്ന സമയം എല്ലാ യാത്രക്കാരും പിസിആർ ടെസ്റ്റിനു വിധേയരാകണം.
6. പിസിആർ ടെസ്റ്റ് റിസൾട്ട് ലഭിക്കും വരെ യാത്രക്കാർ ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റീനിൽ കഴിയണം. 24 മണിക്കൂറിനുള്ളിൽ റിസൾട്ട് ലഭിക്കുമെന്നാണു പ്രതീക്ഷ.
നിലവിൽ നാട്ടിൽ കുടുങ്ങിയ ആയിരക്കണക്കിന് യു എ ഇ പ്രവാസികൾക്ക് പുതിയ തീരുമാനം ആശ്വാസമാകും.
അതേ സമയം വിസിറ്റിംഗ് വിസക്കാർക്ക് പ്രവേശനം നൽകുന്നതിനെക്കുറിച്ച് തീരുമാനം ഒന്നും വരാത്തതിനാൽ സൗദി പ്രവാസികൾക്ക് ദുബൈ വഴി പോകാൻ ഇനിയും പുതിയ തീരുമാനം വരും വരെ കാത്തിരിക്കേണ്ടി വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa