ഈത്തപ്പഴ ഉത്പാദനത്തിൽ സൗദിക്ക് രണ്ടാം സ്ഥാനം
ജിദ്ദ: ഈത്തപ്പഴ ഉത്പാദനത്തിൽ ആഗോളതലത്തിൽ സൗദിക്ക് രണ്ടാം സ്ഥാനം ഉള്ളതായി നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് റിപ്പോർട്ട്.
പ്രതിവർഷം ഒന്നര മില്ല്യൻ ടൺ ഈത്തപ്പഴം ആണ് സൗദി അറേബ്യ ഉത്പാദിപ്പിക്കുന്നത്.
2020 ൽ മാത്രം 107 രാജ്യങ്ങളിലേക്കാണ് സൗദിഅറേബ്യ ഈത്തപ്പഴം കയറ്റി അയച്ചത്.
കയറ്റുമതിയുടെ മൂല്യം 7.1 ശതമാനം ഉയർന്നപ്പോൾ 927 മില്യൻ റിയാലിന്റെ വ്യാപാരമാണ് നടന്നത്. ഈത്തപ്പഴത്തിന് അളവിലും 17 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
സൗദി അറേബ്യയിൽ 31 മില്യണിലധികം ഈത്തപ്പനകൾ ആണുള്ളത്. ഒന്നേകാൽ ലക്ഷത്തോളം വരുന്ന കാർഷിക സംരംഭങ്ങളും 157 ഈത്തപ്പഴ ഫാക്ടറികളും സൗദിയിൽ ഉണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ ഈത്തപ്പഴം ഉദ്പാദിപ്പിക്കുന്ന രാജ്യം ഈജിപ്ത് ആണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa