സൗദിയിൽ ബിനാമി ഈത്തപ്പഴക്കച്ചവടം നടത്തിയ വിദേശിക്ക് ഒന്നര വർഷം തടവും നാടുകടത്തലും ശിക്ഷ
റിയാദ്: ബിനാമി ഈത്തപ്പഴക്കച്ചവടം നടത്തിയ വിദേശിയെ ഒന്നര വർഷം തടവിനും ശേഷം നാടുകടത്താനും കോടതി വിധിച്ചതായി സൗദി വാണിജ്യകാര്യ മന്ത്രാലയം അറിയിച്ചു.
റിയാദ് ക്രിമിനൽ കോർട്ട് ആണ് യമൻ സ്വദേശിയായ പ്രതിക്കെതിരെ ബിനാമി വിരുദ്ധ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.
ബിനാമി ഇടപാടിനൊപ്പം ഇയാൾ സൗദിക്ക് പുറത്തേക്ക് വൻ തുക അയക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിക്ക് സൗദിയിലേക്ക് ആജീവാനന്ത വിലക്കേർപ്പെടുത്താനും പ്രതിക്കെതിരെ ഉള്ള ശിക്ഷാ നടപടി സ്വന്തം ചിലവിൽ പ്രസിദ്ധീകരിക്കാനും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa