Sunday, September 29, 2024
Saudi ArabiaTop Stories

നാട്ടിൽ പോകാനായി പിസിആർ ടെസ്റ്റ് റിസൽറ്റും വിമാനടിക്കറ്റുമായി തിരിച്ച് വരുന്നതിനിടയിൽ പ്രവാസി യുവാവ് റിയാദിൽ വാഹനാപകടത്തിൽ മരിച്ചു

റിയാദ്: റിയാദ് അൽ ഖർജ് റോഡിൽ ന്യൂസനാഇയക്ക് അടുത്ത് ഉണ്ടായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശി മരിച്ചു.

അൽ ഫനാർ കമ്പനിയിൽ ജോലിചെയ്യുന്ന ജലീൽ മുഹമ്മദ് (36) ആണ് അപകടത്തിൽ മരിച്ചത്.

തൻറെ പിതാവിന് അസുഖം ആയതിനാൽ നാട്ടിൽ പോകുന്നതിനായി ബത്ഹയിൽ എത്തി പിസിആർ ടെസ്റ്റ് റിസൾട്ടും ടിക്കറ്റും കരസ്ഥമാക്കി മടങ്ങുന്നതിനിടയിൽ ആയിരുന്നു അപകടം സംഭവിച്ചത്.

വ്യാഴാഴ്ച ആയിരുന്നു അപകടം സംഭവിച്ചത്. വെള്ളിയാഴ്ച  ആയിട്ടും ജലീൽ റൂമിൽ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം ശുമൈസി ഹോസ്പിറ്റലിൽ കണ്ടെത്തുകയായിരുന്നു.

ജലീലിൻ്റെ  കമ്പനിയിലെ ഹാരിസ് കുറുവ നൽകിയ പരാതിയെ തുടർന്ന് സാമൂഹിക പ്രവർത്തകൻ റഫീഖ് പുല്ലൂർ ആയിരുന്നു തിരച്ചിലിന് നേതൃത്വം നൽകിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്