സൗദിയിൽ ഒരാഴ്ചക്കിടെ 17,000 ത്തിൽ പരം കൊറോണ പ്രതിരോധ നിയമലംഘനങ്ങൾ പിടികൂടി; ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ നടന്നത് റിയാദിൽ
കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദിയിൽ 17,800 കൊറോണ പ്രോട്ടോകോൾ ലംഘനങ്ങൾ പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഇതിൽ ആറായിരത്തോളം നിയമലംഘനങ്ങൾ റിയാദ് പ്രവിശ്യയിലും മൂവായിരത്തോളം നിയമലംഘനങ്ങൾ ഈസ്റ്റേൺ പ്രൊവിൻസിലും രണ്ടായിരത്തിൽപരം നിയമലംഘനങ്ങൾ മക്കാ പ്രവിശ്യയിലും ആണ് നടന്നത്.
കൊറോണ പ്രോട്ടോക്കോളുകൾ രാജ്യത്തെ സ്വദേശികളും വിദേശികളും പാലിക്കേണ്ടതിൻ്റെ ആവശ്യകത ആഭ്യന്തരമന്ത്രാലയം ശക്തമായി ഓർമ്മിപ്പിച്ചു.
സൗദിയിൽ പുതുതായി 1218 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 1,252 പേർ രോഗ മുക്തരായിട്ടുണ്ട്.
നിലവിൽ 11,190 പേരാണ് ചികിത്സയിലുള്ളത്. അതിൽ 1440 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. 15 കൊ റോണ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ഇതുവരെയുള്ള ആകെ കൊറോണ മരണം 7775 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa