സൗദിയിൽ സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിച്ചവർ ആരും ഇതുവരെ മരിച്ചിട്ടില്ല; സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെയും ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെയും സുപ്രധാന അറിയിപ്പുകൾ
റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട തീർഥാടകർ വിവിധ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യം സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി ഓർമിപ്പിച്ചു.
തീർഥാടകർ സ്വീകരിക്കേണ്ട സീസണൽ ഇൻഫ്ലുവൻസ വാക്സിനും കൊറോണ വാക്സിനും തമ്മിൽ വൈരുധ്യം ഇല്ലെന്നും ഡോ: അബ്ദുൽ ആലി അറിയിച്ചു.
50 വയസ്സും അതിനുമുകളിൽ പ്രായമുള്ളവരും സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്.
സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള തീയതി ഓട്ടോമാറ്റിക്കായി അറിയിക്കും. ഏതെങ്കിലും സാഹചര്യത്തിൽ തീയതി ലഭ്യമായില്ലെങ്കിൽ അപ്പോയിൻ്റ്‌മെൻ്റ് ലഭിക്കാനായി അപേക്ഷിക്കണം.
രണ്ടു ഡോസ് കൊറോണ വാക്സിൻ സ്വീകരിച്ച ആരും ഇതുവരെ സൗദിയിൽ മരിച്ചിട്ടില്ലെന്നും ഡോ അബ്ദുൽ ആലി വ്യക്തമാക്കി.
കൊറോണ ബാധി ച്ച് നെഗറ്റീവ് ആയ ശേഷവും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിലനിൽക്കുന്നവർക്ക് ക്വാരൻ്റ്റിൻ കാലാവധി കഴിഞ്ഞതിനുശേഷം ശ്വാസകോശസംബന്ധമായ അസുഖങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ വാക്സിൻ സ്വീകരിക്കാമെന്നും ഡോക്ടർ മുഹമ്മദ് അബ്ദുൽ അലി അറിയിച്ചു.
ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവർ തസ്രീഹ് ഇഷ്യൂ ചെയ്തു 48 മണിക്കൂറിനകം വാക്സിനേഷൻ സെൻറ റുകളിൽ എത്തിച്ചേർന്നു സെക്കൻഡ് ഡോസ് സ്വീകരിക്കണമെന്നും അതിനു അപ്പോയിൻ്റ്മെൻറ് ആവശ്യമില്ലെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
അതേ സമയം ഹിജ്റി ഡേറ്റ് പ്രകാരം 50 വയസ്സ് പൂർത്തിയായവർക്ക് ആണ് സെക്കൻഡ് വാക്സിൻ നൽകുന്നതെന്നതിനാൽ ഇംഗ്ലീഷ് ഡേറ്റ് പ്രകാരം 48 വയസ്സ് പൂർത്തിയായവർക്ക് വാക്സിൻ ലഭ്യമാകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa