സൗദിയിൽ ഐടി കമ്മ്യൂണിക്കേഷൻ മേഖലയിൽ സൗദിവൽക്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ
ജിദ്ദ: സൗദിയിലെ ഐടി കമ്മ്യൂണിക്കേഷൻ മേഖലയിലെ 25% സൗദിവൽക്കരണം ഇന്ന് (ഞായർ) മുതൽ പ്രാബല്യത്തിൽ വന്നു.
IT engineering, application development, programming and analysis, technical support എന്നീ തൊഴിൽ മേഖലകളിലാണ് സൗദിവൽക്കരണം ബാധകമാകുന്നത്.
മേൽപ്പറഞ്ഞ തൊഴിൽമേഖലകളിൽ ഒരു സ്ഥാപനത്തിൽ അഞ്ചിലധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ ആണ് സൗദിവൽക്കരണം നിർബന്ധമാകുക.
25 ശതമാനം സൗദിവൽക്കരണം ആണ് സൗദി സാമൂഹിക വികസന മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ളത്. ചെറുകിടസ്ഥാപനങ്ങളെ നിയമം ബാധിക്കില്ല.
9000 സൗദി യുവതി യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ഇതു മുഖേന മന്ത്രാലയം ലക്ഷ്യമാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa