മുഖീം രജിസ്ട്രേഷനിൽ വീണ്ടും അപ്ഡേഷൻ; സ്പോൺസറുടെ കൂടെ സൗദിയിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാൻ പ്രത്യേക ലിങ്ക്
ജിദ്ദ: വിദേശത്തു നിന്നും സൗദിയിലേക്ക് വരുന്ന പ്രവാസികൾക്ക് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മുഖീം ഫോമിൽ പുതിയ മാറ്റങ്ങൾ.
തങ്ങളുടെ സ്പോൺസർമാരുടെ കൂടെ സൗദിയിലേക്ക് പ്രവേശിക്കുന്ന ഗാർഹിക തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള പ്രത്യേക ഫോം ഇപ്പോൾ മുഖീമിൽ ലഭ്യമാക്കിയിരിക്കുകയാണ്.
പുതിയ ഫോമിൽ സ്പോൺസറുടെ ഐ ഡി നമ്പറും ഗാർഹിക തൊഴിലാളി യുടെ ഇഖാമ നമ്പറും തൊഴിലാളിയുടെ ജനനത്തീയതിയും നൽകി വെരിഫൈ ക്ലിക്ക് ചെയ്ത് പ്രിൻ്റൗട്ട് എടുക്കുകയാണ് ചെയ്യേണ്ടത്.
സൗദിയിലേക്കുള്ള യാത്രയിൽ സ്പോൺസറും തൊഴിലാളിയും യാത്ര ചെയ്യേണ്ടത് ഒന്നിച്ച് ആയിരിക്കണം എന്നത് പ്രത്യേക നിബന്ധനയാണ്.
സ്പോൺസർമാരുടെ കൂടെ സൗദിയിലേക്ക് വരുന്ന ഗാർഹിക തൊഴിലാളികൾക്ക് സൗദി ഏർപ്പെടുത്തിയ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാരൻ്റിൻ ബാധകമല്ലെന്ന് നേരത്തെ അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം സൗദിയിൽ എത്തിയ ശേഷം ഗാർഹിക തൊഴിലാളികൾ ഒരാഴ്ചത്തെ ഹോം ക്വാരൻ്റിനിൽ കഴിയൽ നിർബന്ധവുമാണ്.
https://muqeem.sa/#/vaccine-registration/register-domestic-labor എന്ന ലിങ്ക് വഴിയാണ് സ്പോൺസർമാർ ക്കൊപ്പം സൗദിയില് പ്രവേശിക്കുന്ന ഗാർഹിക തൊഴിലാളികൾ മുഖിം രജിസ്ട്രേഷൻ നടത്തേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa