ബാഫഖി തങ്ങളുടെ മകൻ ജിദ്ദയിൽ മരിച്ചു
ജിദ്ദ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുൻ പ്രസിഡന്റ് പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ മകൻ സയ്യദ് ഉമർ ബാഫഖി തങ്ങൾ (68) മരണപ്പെട്ടു.
ജൂൺ 27 ഞായറാഴ്ച രാത്രി 11 മണിക്ക് ജിദ്ദയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം.
ഏറെ കാലമായി ജിദ്ദയിൽ ബിസിനസ്സ് മേഖലയിലുള്ള തങ്ങൾ കുറച്ചുദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സൗദി പൗര റൗദ അലവി യാണ് ഭാര്യ.
മക്കൾ: സരീജ്, അഫ്രഹ്, അബ്രാർ, അഷ് റഫ്.
ഖബറടക്കം കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് ജിദ്ദയിൽ നടക്കും. നിയമ നടപടികൾ പൂർത്തിയാക്കാനും മറ്റു കാര്യങ്ങൾക്കും കുടുംബങ്ങൾക്കൊപ്പം
ജിദ്ദ കെ.എം.സി.സി. വെൽഫയർ വിംഗും രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa